സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്: എ​ൽ​ഡി​എ​ഫി​ന‌് വി​ജ​യം
Sunday, December 8, 2019 2:38 AM IST
കാ​ഞ്ഞ​ങ്ങാ​ട‌്: ഹൊ​സ‌്ദു​ർ​ഗ‌് സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​ന‌് വി​ജ​യം. ആ​കെ​യു​ള്ള 11 സീ​റ്റി​ലും എ​ൽ​ഡി​എ​ഫ‌് സ്ഥാ​നാ​ർ​ഥി​ക​ൾ വി​ജ​യി​ച്ചു.

കെ.​പി. വ​ൽ​സ​ല​ൻ, സി. ​വി. നാ​രാ​യ​ണ​ൻ, യു. ​ക​രു​ണാ​ക​ര​ൻ, എ​ൻ. ബാ​ല​കൃ​ഷ‌്ണ​ൻ(​പ്രാ​ഥ​മി​ക വാ​യ‌്പാ​സം​ഘം പ്ര​തി​നി​ധി​ക​ൾ), കെ.​പി. ര​വീ​ന്ദ്ര​ൻ (പ്രാ​ഥ​മി​ക വാ​യ‌്പേ​ത​ര സം​ഘ​ങ്ങ​ൾ), ടി.​വി. ക​രി​യ​ൻ (ക്ഷീ​ര-​മ​ത്സ്യ സ​ഹ​ക​ര​ണ​സം​ഘം), എ.​വി. രാ​ഘ​വ​ൻ(​വ്യ​വ​സാ​യ സ​ഹ​ക​ര​ണ​സം​ഘം), പ്ര​സ​ന്ന പ്ര​സാ​ദ ‌്(​വ​നി​താ മ​ണ്ഡ​ലം), ച​ന്ദ്ര​ൻ കൊ​ക്കാ​ൽ (പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ സ​ഹ​ക​ര​ണ​സം​ഘം), കെ.​വി. ഭാ​സ‌്ക​ര​ൻ(​പ്രാ​ഥ​മി​ക വാ​യ‌്പാ​സം​ഘം ജീ​വ​ന​ക്കാ​രു​ടെ പ്ര​തി​നി​ധി), കെ. ​ര​ഘു(​പ്രാ​ഥ​മി​ക വാ‌​യ‌്പാ​സം​ഘം ഒ​ഴി​കെ​യു​ള്ള ജീ​വ​ന​ക്കാ​രു​ടെ പ്ര​തി​നി​ധി) എ​ന്നി​വ​രാ​ണ‌് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത‌്.

വി​ജ​യി​ക​ളെ ആ​ന​യി​ച്ചു ന​ഗ​ര​ത്തി​ൽ ആ​ഹ്ലാ​ദ​പ്ര​ക​ട​നം ന​ട​ത്തി. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റം​ഗം സാ​ബു ഏ​ബ്ര​ഹാം, കെ. ​രാ​ജ‌്മോ​ഹ​ൻ, എ. ​ദാ​മോ​ദ​ര​ൻ, കെ.​പി. വ​ത്സ​ല​ൻ, കെ.​വി. ഭാ​സ‌്ക​ര​ൻ, കെ.​വി. വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.