എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി ബ​ഹ​റി​ൻ സീ​റോമ​ല​ബാ​ർ സൊ​സൈ​റ്റി​യു​ടെ ആ​ശു​പ​ത്രി വ​രു​ന്നു
Sunday, December 8, 2019 2:38 AM IST
കാ​സ​ര്‍​ഗോ​ഡ്: എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​ര്‍​ക്ക് ചി​കി​ത്സാ​സൗ​ക​ര്യം ന​ൽ​കു​ന്ന​തി​നാ​യി പ്ര​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യി​ല്‍ ആ​ശു​പ​ത്രി ഉ​യ​രു​ന്നു. ബ​ഹ​റി​ന്‍ സീ​റോ മ​ല​ബാ​ര്‍ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ന്‍​മ​ക​ജെ പ​ഞ്ചാ​യ​ത്തി​ലെ കി​ന്നി​ഗാ​റി​ല്‍ നി​ർ​മി​ക്കു​ന്ന ആ​ശു​പ​ത്രി​യു​ടെ ശി​ലാ​സ്ഥാ​പ​നം സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക ദ​യാ​ബാ​യി നി​ര്‍​വ​ഹി​ച്ചു.

പ്ര​വാ​സി മ​ല​യാ​ളി​യും കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​യു​മാ​യ അ​ല​ക്‌​സ് സൗ​ജ​ന്യ​മാ​യി ന​ല്‍​കി​യ 50 സെ​ന്‍റ് ഭൂ​മി​യി​ലാ​ണ് ആ​ശു​പ​ത്രി ഉ​യ​രു​ക. മി​ക​ച്ച സാ​മൂ​ഹ്യപ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് സീ​റോമ​ല​ബാ​ര്‍ സൊ​സൈ​റ്റി ന​ല്‍​കിവ​രു​ന്ന അ​വാ​ര്‍​ഡ് സ്വീ​ക​രി​ക്കാ​നാ​യി നേ​ര​ത്തേ ബ​ഹ​റി​നി​ലെ​ത്തി​യ ദ​യാ​ബാ​യി എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​രു​ടെ നേ​ര്‍​ക്കാ​ഴ്ച വി​വ​രി​ച്ച​പ്പോ​ഴാ​ണ് അ​ല​ക്‌​സ് ആ​ശു​പ​ത്രി നി​ർ​മാ​ണ​ത്തി​നാ​യി 50 സെ​ന്‍റ് സ്ഥ​ലം സൗ​ജ​ന്യ​മാ​യി ന​ൽ​കാ​നു​ള്ള തീ​രു​മാ​നം അ​റി​യി​ച്ച​ത്.

പി​ന്നീ​ട് സീ​റോ മ​ല​ബാ​ര്‍ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ന്നെ ആ​ശു​പ​ത്രി ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ശി​ലാ​സ്ഥാ​പ​ന ച​ട​ങ്ങി​ല്‍ അ​ല​ക്‌​സി​ന്‍റെ സ​ഹോ​ദ​ര​ന്‍ ബി​ജു, ബ​ഹ​റി​നി​ലെ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ രാ​ജീ​വ് വെ​ള്ളി​ക്കോ​ത്ത് തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.