പ്ര​വാ​സി ക്ഷേ​മ​സ​ഹ​ക​ര​ണ​സം​ഘം പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ഒ​ന്പ​തി​ന്
Saturday, December 7, 2019 1:37 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പ്ര​വാ​സി​ക​ളു​ടെ ക്ഷേ​മം ല​ക്ഷ്യം​വ​ച്ചു കാ​ഞ്ഞ​ങ്ങാ​ട് ആ​സ്ഥാ​ന​മാ​യി രൂ​പീ​ക​രി​ച്ച പ്ര​വാ​സി​ക്ഷേ​മ സ​ഹ​ക​ര​ണ​സം​ഘ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ഒ​ന്പ​തി​ന് ന​ട​ക്കും. രാ​വി​ലെ പ​ത്തി​ന് കു​ന്നു​മ്മ​ലി​ൽ സം​ഘം ഓ​ഫീ​സ് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ വി.​വി. ര​മേ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.​ എം.​വി. ബാ​ല​കൃ​ഷ്ണ​ൻ ക​മ്പ്യൂ​ട്ട​ർ സ്വി​ച്ച് ഓ​ൺ നി​ർ​വ​ഹി​ക്കും.​ സം​ഘം ആ​രം​ഭി​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ ദാ​മോ​ദ​ര​നും ഷെ​യ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം അ​സി. ര​ജി​സ്ട്രാ​ർ (പ്ലാ​നിം​ഗ്) കെ. ​മു​ര​ളി​യും നി​ർ​വ​ഹി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ഷാ​ജി എ​ട​മു​ണ്ട, സെ​ക്ര​ട്ട​റി കെ.​വി. നി​ധി​ൻ​ജി​ത്ത്, സി. ​ബാ​ല​കൃ​ഷ്ണ​ൻ, എ.​വി. സ​ഞ്ജ​യ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.