കെ​ട്ടും മ​ട്ടും മാ​റു​ന്നു; ക​ള​ക്ട​റേ​റ്റി​ന് ഇ​നി പു​തി​യ മു​ഖം
Saturday, December 7, 2019 1:37 AM IST
കാ​സ​ർ​ഗോ​ഡ്: ഭ​ര​ണ​സി​രാ​കേ​ന്ദ്ര​മാ​യ കാ​സ​ര്‍​ഗോ​ഡ് ക​ള​ക്ട​റേ​റ്റി​ന്‍റെ മു​ഖം മി​നു​ങ്ങു​ന്നു. പ്രാ​രം​ഭ​ഘ​ട്ട ന​ട​പ​ടി​ക​ള്‍​ക്ക് ഇ​ന്നു ക​ള​ക്ട​റേ​റ്റ് പ​രി​സ​ര​ത്ത് തു​ട​ക്ക​മാ​കും. ക​ള​ക്ട​റേ​റ്റി​ലെ വി​വി​ധ വ​കു​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കാ​ടു​വെ​ട്ടു​ക​യും മ​ലി​നീ​ക​രി​ക്ക​പ്പെ​ട്ട​ ഇ​ട​ങ്ങ​ള്‍ ഇ​ന്ന് ശു​ചീ​ക​രി​ക്കു​ക​യും ചെ​യ്യും.
അ​തി​നു​ശേ​ഷം ഓ​രോ സ്ഥ​ല​ത്തി​നും അ​നു​യോ​ജ്യ​മാ​യ പൂ​ച്ചെ​ടി​ക​ള്‍ ന​ട്ടു പ​രി​പാ​ലി​ക്കാ​നു​ള്ള ചു​മ​ത​ല അ​താ​തു വ​കു​പ്പു​ക​ള്‍​ക്ക് ന​ല്‍​കും. ക​ള​ക്ട​റേ​റ്റ് പ​രി​സ​ര​ത്തെ ലൈ​ബ്ര​റി​ക്ക് സ​മീ​പം എ​യ്റോ​ബി​ക് ക​മ്പോ​സ്റ്റ് സ്ഥാ​പി​ച്ച് മാ​ലി​ന്യനി​ര്‍​മാ​ര്‍​ജ​നം എ​ളു​പ്പ​മാ​ക്കും.
ര​ണ്ടാം​ഘ​ട്ട​മാ​യി ക​ള​ക്ട​റേ​റ്റി​ലേ​ക്കു​ള്ള ഏ​ഴ് ഗേ​റ്റു​ക​ള്‍ മാ​റ്റി അ​ത് മൂ​ന്നാ​യി ചു​രു​ക്കും. എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ​യു​ടെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചു ക​ള​ക്ട​റേ​റ്റി​ലേ​ക്കു​ള്ള ക​വാ​ടം പു​തു​ക്കി മോ​ടി​പി​ടി​പ്പി​ക്കും. ക​ള​ക്ട​റേ​റ്റ് പ​രി​സ​ര​ത്തെ ചു​റ്റു​മ​തി​ലു​ക​ളി​ല്‍ ചി​ത്ര​ങ്ങ​ള്‍ വ​ര​യ്ക്കും.
തി​രു​വ​ന​ന്ത​പു​ര​ത്തെ മാ​ന​വീ​യം വീ​ഥി​ക്കു സ​മാ​ന​മാ​യി സി​വി​ല്‍ സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്തെ പാ​ത​യി​ല്‍ സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കും. ക​ള​ക്ട​റേ​റ്റി​ന​ക​ത്തെ ഒ​രുഭാ​ഗം ഓ​പ്പ​ണ്‍ ജി​മ്മി​നാ​യി വി​ട്ടു ന​ല്‍​കും. ജി​മ്മി​ല്‍ എ​ത്തു​ന്ന​വ​ര്‍​ക്ക് വി​ശ്ര​മി​ക്കാ​ന്‍ പാ​ര്‍​ക്ക് ബെ​ഞ്ച് സ്ഥാ​പി​ക്കും.
ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​ഫ്എം റേ​ഡി​യോ​യും ആ​രം​ഭി​ക്കും. ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത്ബാ​ബു പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. എ​ഡി​എം എ​ന്‍. ദേ​വീ​ദാ​സ്, ഹു​സൂ​ര്‍ ശി​ര​സ്ത​ദാ​ര്‍ കെ. ​നാ​രാ​യ​ണ​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.