ഖൊ-​ഖൊ മ​ത്സ​രം ന​ട​ത്തി
Saturday, December 7, 2019 1:37 AM IST
കാ​സ​ർ​ഗോ​ഡ്: സി​ബി​എ​സ്ഇ കാ​സ​ർ​ഗോ​ഡ് സ​ഹോ​ദ​യ ഖൊ-​ഖൊ മ​ത്സ​രം ഉ​ളി​യ​ത്ത​ടു​ക്ക ജ​യ്മാ​ത സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്നു. അ​ണ്ട​ർ-17 ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ജ​യ്മാ​ത സ്കൂ​ളും പ​ള്ളി​ക്ക​ര സെ​ന്‍റ് മേ​രീ​സ് സ്കൂ​ളു​ം പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ പ​ട​ന്ന​ക്കാ​ട് സ്റ്റെ​ല്ലാ മാ​രി​സ് സ്കൂ​ളും ജ​യ്മാ​ത സ്കൂ​ളും ഒ​ന്നും ര​ണ്ടും സ്ഥാ​നം നേ​ടി.
അ​ണ്ട​ർ-14 ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ജ​യ്മാ​ത, സ്റ്റെ​ല്ല മാ​രി​സ് സ്കൂ​ളു​ക​ളും പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ സെ​ന്‍റ് മേ​രീ​സ്, സ്റ്റെ​ല്ലാ മാ​രി​സ് സ്കൂ​ളു​ക​ളും ഒ​ന്നും ര​ണ്ടും സ്ഥാ​നം നേ​ടി. സ​മാ​പ​ന​സ​മ്മേ​ള​നം പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ബെ​റ്റ്സി ഉ​ദ്ഘാ​ട​നം ചെ​യ്തു. സീ​മ കെ. ​നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.