അ​ക്കൗ​ണ്ടി​ല്‍ നി​ന്ന് 47,000 രൂ​പ പി​ന്‍​വ​ലി​ച്ചു; ഉടമയുടെ പ​രാ​തി​യി​ല്‍ കേ​സ്‌
Saturday, December 7, 2019 1:34 AM IST
‌ബ​ദി​യ​ഡു​ക്ക:​ബാ​ങ്ക്അ​ക്കൗ​ണ്ടി​ല്‍ നി​ന്ന് അ​ജ്ഞാ​ത​ന്‍ 47,000 രൂ​പ പി​ന്‍​വ​ലി​ച്ചു​വെ​ന്ന ഇ​ട​പാ​ടു​കാ​ര​ന്‍റെ പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. ബം​ഗ​ളൂ​രു​വി​ലെ ജ്യൂ​സ് ക​ട​യി​ല്‍ ജീ​വ​ന​ക്കാ​ര​നും ബ​ണ്‍​പ​ത്ത​ടു​ക്ക സ്വ​ദേ​ശി​യാ​യ അ​ബ്ദു​ൾ സി​റാ​ജി​ന്‍റെ പ​രാ​തി​യി​ലാ​ണ് ബ​ദി​യ​ഡു​ക്ക പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.
സി​റാ​ജി​ന്‍റെ പെ​ര്‍​ള സി​ൻ​ഡി​ക്ക​റ്റ് ബാ​ങ്ക് അ​ക്കൗ​ണ്ടി​ല്‍ നി​ന്നാ​ണ് പ​ണം ന​ഷ്ട​മാ​യ​ത്.
സി​റാ​ജി​ന്‍റെ പേ​ടി​എം അ​ക്കൗ​ണ്ട് ഈ​യി​ടെ ബ്ലോ​ക്കാ​യി​രു​ന്നു. ഇ​ക്കാ​ര്യ​മ​റി​ഞ്ഞ ആ​രോ സി​റാ​ജി​നെ ഫോ​ണി​ല്‍ വി​ളി​ക്കു​ക​യും ബ്ലോ​ക്കാ​യ അ​ക്കൗ​ണ്ട് പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നും അ​തി​നാ​യി ഒ​ടി​പി ന​മ്പ​ര്‍ വേ​ണ​മെ​ന്ന് അ​റി​യി​ക്കു​ക​യും ചെ​യ്തു.
ഇ​തേ​ത്തു​ട​ര്‍​ന്ന് സി​റാ​ജ് ഒ​ടി​പി ന​മ്പ​ര്‍ ന​ല്‍​കു​ക​യാ​യി​രു​ന്നു.
എ​ന്നാ​ല്‍ അ​ക്കൗ​ണ്ട് പൂ​ര്‍​വ​സ്ഥി​തി​യി​ല്‍ ആ​യി​ല്ലെ​ന്നു മാ​ത്ര​മ​ല്ല അ​ക്കൗ​ണ്ടി​ല്‍ നി​ന്ന് 47,000 രൂ​പ പി​ന്‍​വ​ലി​ച്ച​താ​യി ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. താ​ന്‍ ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട​താ​യി ബോ​ധ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ് സി​റാ​ജ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്.