ക​ല്യോ​ട്ട് പെ​രു​ങ്ക​ളി​യാ​ട്ടം: പ്ര​ചാ​ര​ണ​ത്തി​ന് അ​ശ്വ​സ​ന്ദേ​ശ​യാ​ത്ര
Friday, December 6, 2019 1:39 AM IST
പെ​രി​യ: ക​ല്യോ​ട്ട് ഭ​ഗ​വ​തിക്ഷേ​ത്ര ക​ഴ​ക​ത്തി​ൽ 23ന് ​ആ​രം​ഭി​ക്കു​ന്ന പെ​രു​ങ്ക​ളി​യാ​ട്ട​ത്തി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​ന് അ​ശ്വസ​ന്ദേ​ശയാ​ത്ര​യും ദീ​പ​സ​ന്ദേ​ശ യാ​ത്ര​യും ന​ട​ത്തും.12​ന് പ​യ്യ​ന്നൂ​ർ സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്ര​പ​രി​സ​രം, 13ന് ​പാ​ണ​ത്തൂ​ർ കി​ഴ​ക്കൂ​ലോം, 14നു ​ബ​ന്ത​ടു​ക്ക സു​ബ്ര​ഹ്മ​ണ്യ ക്ഷേ​ത്രം, 15ന് ​മ​ധൂ​ർ ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ൽനി​ന്ന് ദീ​പ​പ്ര​യാ​ണ സ​ന്ദേ​ശ​യാ​ത്ര പു​റ​പ്പെ​ടും. 16ന് ഹൊ​സ്ദു​ർ​ഗ് മാ​രി​യ​മ്മ​ൻ ക്ഷേ​ത്ര​പ​രി​സ​ര​ത്തുനി​ന്നാ​ണ് അ​ശ്വ​സ​ന്ദേ​ശ യാ​ത്ര പു​റ​പ്പെ​ടു​ക. അ​ശ്വ​ത്തെ മു​ന്നി​ൽ എ​ഴു​ന്ന​ള്ളി​ച്ചു​കൊ​ണ്ടു​ള്ള യാ​ത്ര തൃ​ക്ക​ണ്ണാ​ട് ത്ര​യം​ബ​കേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ൽ സ​മാ​പി​ക്കും. സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​ര​ണ​യോ​ഗം ടൗ​ൺ ഹാ​ളി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി.​വി.​ര​മേ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പെ​രു​ങ്ക​ളി​യാ​ട്ടം ആ​ഘോ​ഷ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വ​യ​ല​പ്രം നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കെ.​പി. ​കു​ഞ്ഞി​ക്ക​ണ്ണ​ൻ, ബ​ഷീ​ർ വെ​ള്ളി​ക്കോ​ത്ത്, സി. ​യൂ​സ​ഫ് ഹാ​ജി, വി.​ ക​മ്മാ​ര​ൻ, എ.​ ഹ​മീ​ദ് ഹാ​ജി, എം.​ ര​മേ​ഷ്, എം.​കെ.​ബാ​ബു​രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പി.​വി. ​സു​രേ​ഷ് സ്വാ​ഗ​ത​വും ബ​ഷീ​ർ ആ​റ​ങ്ങാ​ടി ന​ന്ദി​യും പ​റ​ഞ്ഞു.