മ​ണ്ണ് ദി​നാ​ഘോ​ഷം ന​ട​ത്തി
Friday, December 6, 2019 1:39 AM IST
ചെ​റു​വ​ത്തൂ​ർ: മ​ണ്ണ് പ​ര്യ​വേ​ഷ​ണ മ​ണ്ണ് സം​ര​ക്ഷ​ണ വ​കു​പ്പ്, കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക​ക്ഷേ​മ വ​കു​പ്പ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചെ​റു​വ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ലോ​ക മ​ണ്ണ് ദി​നാ​ഘോ​ഷം ന​ട​ത്തി.
എം. ​രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​ധ​വ​ൻ മ​ണി​യ​റ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പി.​സി. സു​ബൈ​ദ സോ​യി​ൽ ഹെ​ൽ​ത്ത് കാ​ർ​ഡ് വി​ത​ര​ണംചെ​യ്തു. കാ​സ​ർ​ഗോ​ഡ് കൃ​ഷി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ആ​ർ. വീ​ണാ​റാ​ണി, പ​ട​ന്ന​ക്കാ​ട് കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഡോ.​പി.​കെ. മി​നി എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. വി.​എം. അ​ശോ​ക് കു​മാ​ർ, സി.​വി. പ്ര​മീ​ള, കെ.​വി. കു​ഞ്ഞി​രാ​മ​ൻ, കെ. ​നാ​രാ​യ​ണ​ൻ, എ​ൻ. സ​ത്യ​നാ​രാ​യ​ണ​ൻ, പി.​വി. ധ​ന്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.