ഹോ​ട്ട​ലു​ക​ളി​ല്‍ സം​യു​ക്ത റെ​യ്ഡ് ന​ട​ത്തും
Friday, December 6, 2019 1:36 AM IST
കാ​സ​ർ​ഗോ​ഡ്: വി​വി​ധ ഹോ​ട്ട​ലു​ക​ള്‍ ഭ​ക്ഷ​ണപ​ദാ​ര്‍​ഥ​ങ്ങ​ള്‍​ക്ക് വ്യ​ത്യ​സ്ത വി​ല​ക​ള്‍ ഈ​ടാ​ക്കു​ന്നു​വെ​ന്ന പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ലു​ക​ളി​ല്‍ സം​യു​ക്ത റെ​യ്ഡ് ന​ട​ത്തു​വാ​ന്‍ കാ​സ​ര്‍​ഗോ​ഡ് താ​ലൂ​ക്ക് വി​ക​സ​നസ​മി​തി തീ​രു​മാ​നി​ച്ചു. കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ല്‍ സ്പെ​ഷ​ല്‍ പ്ലാ​നി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി കാ​സ​ര്‍​ഗോ​ഡ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യു​ടെ ക​വാ​ടം മോ​ടി പി​ടി​പ്പി​ക്കും. കാ​സ​ര്‍​ഗോ​ഡ് പു​തി​യ സ്റ്റാ​ൻ​ഡ്, പ​ഴ​യ സ്റ്റാ​ൻ​ഡ് പ​രി​സ​ര​ങ്ങ​ളി​ല്‍ ഹൈ​പ്ര​ഷ​ര്‍ പൈ​പ്പു​ക​ള്‍ സ്ഥാ​പി​ച്ച് കു​ടി​വെ​ള്ള വി​ത​ര​ണം സു​ഗ​മ​മാ​ക്കു​മെ​ന്ന് വാ​ട്ട​ര്‍ അ​തോ​റി​റ്റി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. താ​ലൂ​ക്ക് ഭ​ര​ണസ​മി​തി​ യോ​ഗ​ത്തി​ല്‍ ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട എ​ല്ലാ ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ മ​ധൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​ല​തി സു​രേ​ഷ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ (ലാ​ൻ​ഡ് റ​വ​ന്യു) അ​ഹ​മ്മ​ദ് ക​ബീ​ര്‍, താ​ഹ​സി​ല്‍​ദാ​ര്‍(​ഭൂ​രേ​ഖ) എ​ല്‍.​എ​സ്.​അ​നി​ത, ത​ഹ​സി​ല്‍​ദാ​ര്‍ എ.​വി.​രാ​ജ​ന്‍ എ​ന്നി​വ​ര്‍ പ്രസംഗിച്ചു.