ചെ​ര്‍​ക്ക​ള-ക​ല്ല​ടു​ക്ക റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ ചെ​ളി​യി​ല്‍ താ​ഴ്ന്നു; ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു
Tuesday, December 3, 2019 1:50 AM IST
ബ​ദി​യ​ഡു​ക്ക: അ​പ്ര​തീ​ക്ഷി​ത​മാ​യി പെ​യ്ത മ​ഴ​യെത്തു​ട​ര്‍​ന്നു ചെ​ര്‍​ക്ക​ള- ക​ല്ല​ടു​ക്ക അ​ന്ത​ര്‍​സം​സ്ഥാ​ന പാ​ത​യി​ല്‍ റോ​ഡ് പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ടാ​റിം​ഗ് ഇ​ള​ക്കി​മാ​റ്റി നി​റ​ച്ച മ​ണ്ണ് കാ​ര​ണം ചെ​ളി​ക്കു​ള​മാ​കു​ക​യും വാ​ഹ​ന​ങ്ങ​ളു​ടെ ട​യ​റു​ക​ള്‍ താ​ഴു​ക​യും ചെ​യ്തു.
വാ​ഹ​നഗ​താ​ഗ​തം മ​ണി​ക്കൂ​റു​ക​ളോ​ളം ത​ട​സ​പ്പെ​ട്ടു. ചെ​ര്‍​ക്ക​ള-​ക​ല്ല​ടു​ക്ക അ​ന്ത​ര്‍​സം​സ്ഥാ​ന​പാ​ത​യി​ലെ ഗോ​ളി​ത്ത​ടു​ക്ക​യി​ല്‍ നി​ന്ന് അ​ഡ്ക്ക​സ്ഥ​ല വ​രെയു​ള്ള അ​ഞ്ച് കി​ലോമീ​റ്റ​ര്‍ ദൂ​രം വ​രെ മ​ണ്ണി​ട്ടു നി​ക​ത്തി​യി​രു​ന്നു.
ബ​സു​ക​ള​ട​ക്കം നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളു​ടെ ട​യ​റു​ക​ള്‍ ചെ​ളി​യി​ല്‍ താ​ഴു​ക​യും ഇ​തോ​ടെ മു​ന്നോ​ട്ടെ​ടു​ക്കാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യു​ണ്ടാ​വു​ക​യും ചെ​യ്തു.
ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട​തോ​ടെ ബ​സു​ക​ള്‍ അ​ട​ക്ക​മു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ അ​ഡ്ക്ക​സ്ഥ​ല- സ്വ​ര്‍​ഗ വ​ഴി 12 കി​ലോ​മീ​റ്റ​ര്‍ ചു​റ്റി സ​ഞ്ച​രി​ച്ചു പെ​ര്‍​ള​യി​ലെ​ത്തി​യാ​ണ് യാ​ത്ര തു​ട​ര്‍​ന്ന​ത്. ചെ​റി​യ വാ​ഹ​ന​ങ്ങ​ള്‍ കാ​ട്ടു​കു​ക്കെ വ​ഴി​യാ​ണ് ക​ട​ത്തി​വി​ട്ട​ത്. റോ​ഡി​ല്‍ കു​ടു​ങ്ങി​യ വാ​ഹ​ന​ങ്ങ​ള്‍ ക്രെ​യി​ന്‍ ഉ​പ​യോ​ഗി​ച്ചാണ് നീ​ക്കം ചെ​യ്ത​ത്.
ഏ​റെ വൈ​കി​യ​തി​ന് ശേ​ഷം മ​ണ്ണു​മാ​ന്തി​യ​ന്ത്രം ഉ​പ​യോ​ഗി​ച്ചു റോ​ഡി​ലെ മ​ണ്ണ് നീ​ക്കം​ചെ​യ്ത​തി​നു ശേ​ഷമാണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്. മു​ള്ളേ​രി​യ-​ബെ​ള്ളൂ​ര്‍- നാ​ട്ട​ക്ക​ല്‍ റോ​ഡി​ലും ഗ​താ​ഗ​ത​ത​ട​സം ഉ​ണ്ടാ​യി​രു​ന്നു. ചെ​ളി​നിറഞ്ഞ സ്ഥ​ല​ത്ത് ക​ല്ലു​ക​ൾ നി​ര​ത്തി​യാ​ണ് പ്ര​ശ്നം പ​രി​ഹ​രി​ച്ച​ത്.