സെ​മി​നാ​ർ 26 മു​ത​ൽ
Saturday, November 23, 2019 1:12 AM IST
പെ​രി​യ: ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ 70-ാംവാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ന്ദ്ര സ​ർ​വ​ക​ലാ​ശ​ല​യി​ൽ ഭ​ര​ണ​ഘ​ട​ന​യും ജ​നാ​ധി​പ​ത്യ​വും ഏ​ഴു​പ​തി​റ്റാ​ണ്ടി​ന്‍റെ ഇ​ന്ത്യ​ൻ അ​നു​ഭ​വം എ​ന്ന വി​ഷ​യ​ത്തി​ൽ 26, 27 തീ​യ​തി​ക​ളി​ൽ ദേ​ശീ​യ കോ​ണ്‍​ഫ​റ​ൻ​സ് ന​ട​ത്തും. 26ന് ​രാ​വി​ലെ പ​ത്തി​നു വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​ജി. ഗോ​പ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബാം​ഗ്ലൂ​ർ സ​ർ​വ​ക​ലാ​ശാ​ല രാ​ഷ്ട്ര​ത​ന്ത്ര വി​ഭാ​ഗം മു​ൻ മേ​ധാ​വി പ്ര​ഫ. ആ​ർ.​എ​ൽ.​എം. പാ​ട്ടീ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
27ന് ​ന​ട​ക്കു​ന്ന വി​വി​ധ സെ​ക്ഷ​നു​ക​ളി​ൽ ടി.​ജി. മോ​ഹ​ൻ​ദാ​സ്, പ്ര​ഫ. കെ.​സി. സ​ണ്ണി, പ്ര​ഫ. എം.​എ​സ്. ജോ​ണ്‍, മു​ൻ ഡി​ജി​പി ഡോ. ​ടി.​പി. സെ​ൻ​കു​മാ​ർ, ഡി​ജി​പി ഡോ. ​ജേ​ക്ക​ബ് തോ​മ​സ്, ജി.​കെ. സു​രേ​ഷ് ബാ​ബു എ​ന്നി​വ​ർ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും.