200 കി​ലോ​ഗ്രാം നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി
Saturday, November 23, 2019 1:12 AM IST
മ​ഞ്ചേ​ശ്വ​രം: കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 200 കി​ലോ​ഗ്രാം നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ മ​ഞ്ചേ​ശ്വ​രം ചെ​ക്ക് പോ​സ്റ്റി​ൽ പി​ടി​കൂ​ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​ക​ളാ​യ സു​നി​ൽ​കു​മാ​ർ ചൗ​ഹാ​ൻ, സ​ഞ്ജ​യ്, സു​ർ​ജി​ത് റാം ​എ​ന്നി​വ​രെ പി​ടി​കൂ​ടി കോ​ട്പ നി​യ​മ പ്ര​കാ​രം കേ​സെ​ടു​ത്തു.
ഇ​വ ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചു വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​തി​നാ​യി മം​ഗ​ളു​രു​വി​ൽ നി​ന്ന് വാ​ങ്ങി​ക്കൊ​ണ്ടു​വ​ന്ന​താ​ണെ​ന്നാ​ണ് സൂ​ച​ന. എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ എ​സ്.​എ​സ്. സ​ച്ചി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ഇ.​കെ. ബി​ജോ​യ്‌, പി. ​രാ​ജീ​വ​ൻ, സി​ഇ​ഒ ജാ​സ്മി​ൻ സേ​വ്യ​ർ എ​ന്നി​വ​രാ​ണ് വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.