ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് 17ന്
Saturday, November 23, 2019 1:12 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ലെ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം സം​സ്ഥാ​ന തെ​ര​ഞ്ഞ​ടു​പ്പ് ക​മ്മീ​ഷ​ന്‍ പു​റ​പ്പെ​ടു​വി​ച്ചു. ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ് 11 (മാ​ലോം-​ജ​ന​റ​ല്‍) കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ​യി​ലെ വാ​ര്‍​ഡ് 21 (ഹൊ​ണ്ണ​മൂ​ല- ജ​ന​റ​ല്‍), വാ​ര്‍​ഡ് 22 (തെ​രു​വ​ത്ത്, പ​ട്ടി​ക​ജാ​തി സം​വ​ര​ണം) എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.
നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി 28, പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന ന​വം​ബ​ര്‍ 29, പ​ത്രി​ക പി​ന്‍​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഡി​സം​ബ​ര്‍ ര​ണ്ട്, വോ​ട്ടെ​ടു​പ്പ് ഡി​സം​ബ​ര്‍ 17ന് ​രാ​വി​ലെ ഏ​ഴു മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ. വോ​ട്ടെ​ണ്ണ​ല്‍ ഡി​സം​ബ​ര്‍ 18ന് ​രാ​വി​ലെ 10 മു​ത​ല്‍. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഡി​സം​ബ​ര്‍ 21.