മൃ​ഗ​സം​ര​ക്ഷ​ണ സെ​മി​നാ​ര്‍ ന​ട​ത്തി
Saturday, November 23, 2019 1:12 AM IST
കാ​സ​ര്‍​ഗോ​ഡ്: മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മൃ​ഗ​സം​ര​ക്ഷ​ണ​മേ​ഖ​ല ഉ​പ​ജീ​വ​ന​മാ​ക്കി​യ ക​ര്‍​ഷ​ക​ര്‍​ക്കും ന​വ​സം​രം​ഭ​ക​ര്‍​ക്കു​മാ​യി മൃ​ഗ​സം​ര​ക്ഷ​ണ​മേ​ഖ​ല​യി​ലെ തൊ​ഴി​ല്‍ സാ​ധ്യ​ത​ക​ളേ​യും നൂ​ത​ന പ്ര​വ​ണ​ത​ക​ളേ​യും പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി കാ​സ​ര്‍​ഗോ​ഡ് സ്പീ​ഡ് വേ ​ഇ​ന്നി​ല്‍ ഏ​ക​ദി​ന സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു.
ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ബീ​ഫാ​ത്തി​മ ഇ​ബ്രാ​ഹിം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ അ​ലി ഹ​ര്‍​ഷാ​ദ് വൊ​ര്‍​ക്കാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ ഡോ. ​ടി.​ജി. ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ മു​ഖ്യാ​തി​ഥി​യാ​യ ച​ട​ങ്ങി​ല്‍ കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സി​ലെ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഡോ. ​പി. നാ​ഗ​രാ​ജ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ വെ​റ്റ​റി​ന​റി കേ​ന്ദ്ര​ത്തി​ലെ ചീ​ഫ് വെ​റ്റ​റി​ന​റി ഓ​ഫീ​സ​ര്‍ ഡോ. ​ബി. ശി​വ​നാ​യ്ക്ക്, എ​ഡി​സി​പി ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​ടി​റ്റോ ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ജി​ല്ലാ വെ​റ്റ​റി​ന​റി സീ​നി​യ​ര്‍ സ​ര്‍​ജ​ന്‍ ഡോ. ​എ. മു​ര​ളീ​ധ​ര​ന്‍ മോ​ഡ​റേ​റ്റ​ര്‍ ആ​യി​രു​ന്ന ക്ലാ​സി​ല്‍ ഡോ. ​ഇ. ച​ന്ദ്ര​ബാ​ബു, ഡോ. ​അ​ശ്വി​ന്‍, കാ​സ​ര്‍​ഗോ​ഡ് സി​ന്‍​ഡി​ക്ക​റ്റ് ബാ​ങ്ക് റീ​ജ​ൺ ഓ​ഫീ​സ് സീ​നി​യ​ര്‍ മാ​നേ​ജ​ര്‍ പി.​വി. ശ്രീ​ജി​ത്ത്, ജി​ല്ലാ ഡ​യ​റി ഡ​വ​ല​പ്പ്‌​മെ​ന്‍റ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ എം.​സി. ജോ​ര്‍​ജ്. എ​ന്നി​വ​ര്‍ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ ക്ലാ​സു​ക​ളെ​ടു​ത്തു. പ​രി​പാ​ടി​യി​ല്‍ 70ഓ​ളം ക​ര്‍​ഷ​ക​ര്‍ പ​ങ്കെ​ടു​ത്തു. കാ​സ​ര്‍​ഗോ​ഡ് പ്രാ​ദേ​ശി​ക മൃ​ഗ​സം​ര​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ലെ അ​സി. പ്രോ​ജ​ക്ട് ഓ​ഫീ​സ​ര്‍ ഡോ. ​എ​സ്. രാ​ജ​ല​ക്ഷ്മി സ്വാ​ഗ​ത​വും വെ​റ്റ​റി​ന​റി സ​ര്‍​ജ​ന്‍ ഡോ. ​കെ.​ജി. ചാ​ന്ദ്നി ന​ന്ദി​യും പ​റ​ഞ്ഞു.