തിമ്മൻചാലിൽ ഇനി ജലസമൃദ്ധി
Saturday, November 23, 2019 1:12 AM IST
രാ​ജ​പു​രം: സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ മ​ണ്ണ് പ​ര്യ​വേ​ഷ​ണ-​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ര​ണ്ട​ര​കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് ന​ട​പ്പാ​ക്കു​ന്ന തി​മ്മ​ന്‍​ചാ​ല്‍ നീ​ര്‍​ത്ത​ടം മ​ണ്ണ്-​ജ​ല സം​ര​ക്ഷ​ണ പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​യി. നാ​ളെ രാ​വി​ലെ 11ന് ​മാ​ന​ടു​ക്കം അ​യ്യ​പ്പ​ക്ഷേ​ത്ര ഓ​ഡി​റ്റേ​റി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ. ​കു​ഞ്ഞി​രാ​മ​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത്ബാ​ബു മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.
പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നു മു​ത​ൽ നാ​ലു​വ​രെ വാ​ര്‍​ഡു​ക​ളി​ലും കു​റ്റി​ക്കോ​ല്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ എ​ട്ട്, ഒ​ന്പ​ത് വാ​ര്‍​ഡു​ക​ള്‍ ഉ​ള്‍​പ്പെ​ട്ട പ്ര​ദേ​ശ​ത്തും ന​ബാ​ര്‍​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ആ​ര്‍​ഐ​ഡി​എ​ഫ് 19 പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 2014 പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച പ​ദ്ധ​തി​യാ​ണ് അ​ഞ്ച് വ​ര്‍​ഷം കൊ​ണ്ട് നൂ​റ് ശ​ത​മാ​ന​വും പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. കേ​ര​ള​ത്തി​ല്‍ ത​ന്നെ മ​ണ്ണ് സം​ര​ക്ഷ​ണ മേ​ഖ​ല​യി​ല്‍ ആ​ദ്യ​മാ​യാ​ണ് ഇ​ത്ര​യും വ​ലി​യ പ​ണം ചെ​ല​വ​ഴി​ച്ച് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.
കാ​ര്‍​ഷി​ക​മേ​ഖ​ല​യു​ടെ സ​മ​ഗ്ര വി​ക​സ​നം ല​ക്ഷ്യ​മാ​ക്കി​ക്കൊ​ണ്ടു സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ആ​രം​ഭി​ച്ച ഈ ​പ​ദ്ധ​തി​യിൽ പ്ര​ദേ​ശ​ത്തെ 1165 ഹെ​ക്ട​റി​ലെ 960 ക​ര്‍​ഷ​ക​ർ​ക്കാ​ണ് ഇ​തി​ന്‍റെ ഗു​ണം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. 241. 51 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​യി​ല്‍ ക​ല്ല് ക​യ്യാ​ല, മ​ണ്ണ് ക​യ്യാ​ല, മ​ഴ​ക്കു​ഴി, ത​ട്ട് തി​രി​ക്ക​ല്‍, നീ​ര്‍​ച്ചാ​ലു​ക​ളു​ടെ സം​ര​ക്ഷ​ണം, ചെ​റു​ത​ട​യ​ണ​ക​ള്‍ നി​ര്‍​മാ​ണം, മ​ഴ​വെ​ള്ള​സം​ഭ​ര​ണം എ​ന്നീ പ​ദ്ധ​തി​ക​ളാ​ണ് ന​ട​പ്പാ​ക്കി​യി​രി​ക്കു​ന്ന​ത്.
46 തോ​ടു​ക​ളി​ലെ പാ​ര്‍​ശ്വ​ഭി​ത്തി നി​ര്‍​മാ​ണം, ര​ണ്ട് കോ​ണ്‍​ക്രീ​റ്റ് ത​ട​യ​ണ​ക​ള്‍, വെ​ള്ളം കു​ത്തി​യൊ​ലി​ക്കാ​തെ ഇ​രി​ക്കാ​നു​ള്ള 194 ത​ട​യ​ണ​ക​ള്‍ എ​ന്നി​വ​യും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി നി​ര്‍​മി​ച്ചി​ട്ടു​ണ്ട്. കു​ടി​വെ​ള്ള​ത്തി​നും കാ​ര്‍​ഷി​ക​മേ​ഖ​ല​യി​ലെ ജ​ല​സേ​ച​ന​ത്തി​നും ഏ​റെ ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്ന മേ​ഖ​ല​യി​ല്‍ നീ​ര്‍​ത്ത​ട പ​ദ്ധ​തി​കൊ​ണ്ടു ജ​ല​ക്ഷാ​മം പ​രി​ഹ​രി​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത് ക​ര്‍​ഷ​ക​ര്‍​ക്ക് ഏ​റെ​ആ​ശ്വാ​സ​മാ​ണ്.
സ​ര്‍​വേ​യ​ര്‍ കെ. ​പ്രീ​ത, ഓ​വ​ര്‍​സി​യ​ര്‍ എം. ​നാ​രാ​യ​ണ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. പ​ത്ര സ​മ്മേ​ള​ത്തി​ല്‍ ക​ണ്‍​വീ​ന​ര്‍ ജി.​എ​സ്. രാ​ജീ​വ്, ചെ​യ​ര്‍​മാ​ന്‍ കെ. ​നാ​രാ​യ​ണ​ന്‍ നാ​യ​ര്‍, എ.​ആ​ര്‍. മു​ര​ളീ​ധ​ര​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.