ആ​സാ​ദ് ന​ഗ​ർ-​ബ്ലാ​ർ​ക്കോ​ട്-​എ​രി​യാ​ൽ റോ​ഡ് മെ​ക്കാ​ഡം ടാ​റിം​ഗി​ന് ഭ​ര​ണാ​നു​മ​തി
Saturday, November 23, 2019 1:11 AM IST
കാ​സ​ർ​ഗോ​ഡ്: വി​ദ്യാ​ന​ഗ​റി​ൽ നി​ന്ന് കാ​സ​ർ​ഗോ​ഡ് ടൗ​ണ്‍ സ്പ​ർ​ശി​ക്കാ​തെ എ​രി​യാ​ലി​ലേ​ക്കു​ള്ള ബൈ​പ്പാ​സാ​യ ആ​സാ​ദ് ന​ഗ​ർ-​ബ്ലാ​ർ​ക്കോ​ട്-​എ​രി​യാ​ൽ റോ​ഡി​ന്‍റെ മെ​ക്കാ​ഡം ടാ​റിം​ഗി​നാ​യി കാ​സ​ർ​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജ് ജി​ല്ലാ​ത​ല സ​മി​തി ഭ​ര​ണാ​നു​മ​തി ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചു. 1.70 കോ​ടി രൂ​പ​യാ​ണ് നി​ർ​മാ​ണ​ച്ചെ​ല​വ്.
നി​ല​വി​ലെ വി​ദ്യാ​ന​ഗ​ർ-​ഉ​ളി​യ​ത്ത​ടു​ക്ക മെ​ക്കാ​ഡം റോ​ഡി​ൽ​കൂ​ടി സ​ഞ്ച​രി​ച്ച് ആ​സാ​ദ് ന​ഗ​ർ വ​ഴി നാ​ഷ​ണ​ൽ ഹൈ​വേ 66 ലു​ള്ള എ​രി​യാ​ൽ ജം​ഗ്ഷ​നി​ലേ​യ്ക്ക് നേ​രി​ട്ടു പ്ര​വേ​ശ​നം സാ​ധ്യ​മാ​കും. 1.5 കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള റോ​ഡി​ന് 480 മി​ല്ലി മീ​റ്റ​ർ ക​നം ന​ൽ​കാ​ൻ ആ​ണ് എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി​യി​ട്ടു​ള​ള​ത്. ഈ ​റോ​ഡ് ജി​ല്ലാ ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സി​ലേ​യ്ക്ക് എ​ളു​പ്പ​ത്തി​ൽ പ്ര​വേ​ശി​ക്കാ​നു​ള്ള ഒ​രു പ്ര​ധാ​ന മാ​ർ​ഗ​മാ​ണ്.
ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ ആ​യി​ട്ടു​ള്ള ഈ ​പ​ദ്ധ​തി​യി​ൽ സി​സി ഡ്രയി​നേ​ജ്, സിം​ഗി​ൾ സ്ലാ​ബ് ക​ൾ​വ​ർ​ട്ട്, ഇ​ന്‍റ​ർ​ലോ​ക്ക് ന​ട​പ്പാ​ത എ​ന്നി​വ​യും നി​ർ​മി​ക്കു​ന്നു​ണ്ട്. ചൗ​ക്കി-ഉ​ളി​യ​ത്ത​ടു​ക്ക പി​ഡ​ബ്ല്യു​ഡി റോ​ഡും ജി​ല്ലാ ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സും ബ​ന്ധ​ിപ്പി​ക്കു​ന്ന ഈ ​റോ​ഡി​ന് ജി​ല്ല​യു​ടെ മെ​ഡി​ക്ക​ൽ-​വ്യാ​വ​സാ​യി​ക വി​ക​സ​ന​ത്തി​ൽ വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ട്.
ജി​ല്ലാ ക​ള​ക്ട​ർ ഡി. ​സ​ജി​ത്ബാ​ബു അ​ധ്യ​ക്ഷ​നാ​യ കാ​സ​ർ​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജ് ജി​ല്ലാ​ത​ല സ​മി​തി​യാ​ണ് പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം ന​ൽ​കി​യ​ത്. യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി. ബ​ഷീ​ർ, സ്പെ​ഷ​ൽ ഓ​ഫീ​സ​ർ ഇ.​പി. രാ​ജ​മോ​ഹ​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ടി. ​മ​ണി​ക​ണ്ഠ​കു​മാ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.