മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു
Saturday, November 23, 2019 1:11 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ആ​ലാ​മി​പ്പ​ള്ളി തെ​രു​വ​ത്ത് ല​ക്ഷ്മി ന​ഗ​ർ അ​റ​യി​ൽ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്ന ക​ളി​യാ​ട്ട​ത്തി​ൽ കെ​ട്ടി​യാ​ടി​യ തെ​യ്യ​ക്കോ​ല​ത്തി​ന്‍റെ അ​ടി​യേ​റ്റു നി​ര​വ​ധി ആ​ളു​ക​ൾ​ക്ക് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യ കേ​സെ​ടു​ത്തു.
ജി​ല്ലാ ക​ള​ക്ട​റും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യും പ​രാ​തി​യെ​ക്കു​റി​ച്ചു അ​ന്വേ​ഷി​ച്ച് 30 ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ജു​ഡീ​ഷ​ൽ അം​ഗം പി. ​മോ​ഹ​ന​ദാ​സ് ആ​വ​ശ്യ​പ്പെ​ട്ടു. ഡി​സം​ബ​റി​ൽ കാ​സ​ർ​ഗോ​ഡ് ന​ട​ക്കു​ന്ന സി​റ്റിം​ഗി​ൽ കേ​സ് പ​രി​ഗ​ണി​ക്കും.
മാ​ധ്യ​മവാ​ർ​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ന​ട​പ​ടി. ന​വം​ബ​ർ ര​ണ്ടി​ന് രാ​ത്രി കെ​ട്ടി​യാ​ടി​യ മൂ​വാ​ളം​കു​ഴി ചാ​മു​ണ്ഡി തെ​യ്യ​ക്കോ​ല​ത്തി​ന്‍റെ തോ​റ്റ​മാ​ണ് ഭ​ക്‌​ത​രെ ഓ​ടി​ച്ചി​ട്ട് അ​ടി​ച്ചെ​ന്നു പ​റ​ഞ്ഞു വി​വാ​ദ​മാ​യ​ത്.
ഇ​തി​ന്‍റെ വീ​ഡി​യോ പു​റ​ത്താ​യി​ട്ടു​ണ്ട്. സാ​ധാ​ര​ണ​ഗ​തി​യി​ൽ തെ​യ്യ​ക്കോ​ല​ത്തി​ന്‍റെ കൈ​യി​ലു​ള്ള വ​ടി​യും മ​രം കൊ​ണ്ടു​ള്ള പ​രി​ച​യും ഭ​ക്ത​ർ​ക്ക് നേ​രേ ഓ​ങ്ങാ​റു​ണ്ട്. പ​ക്ഷേ തെ​രു​വ​ത്ത് ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്ന​ത് മ​ർ​ദന​മാ​ണെ​ന്നാ​ണ് വിമർശനം. നി​ര​വ​ധി ചെ​റു​പ്പ​ക്കാ​ർ​ക്ക് അ​ടി​യേ​റ്റി​ട്ടു​ണ്ട്.