റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ പ​ണം കൊ​ടു​ത്തു പാ​ര്‍​ക്ക് ചെ​യ്ത കാ​ര്‍ മോ​ഷ​ണം പോ​യി
Saturday, November 23, 2019 1:11 AM IST
കാ​സ​ര്‍​ഗോ​ഡ്: റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്തു പ​ണം​കൊ​ടു​ത്തു പാ​ര്‍​ക്ക് ചെ​യ്ത കാ​ര്‍ മോ​ഷ​ണം പോ​യ​താ​യി പ​രാ​തി. പ​ണം ന​ല്‍​കി​യാ​ല്‍ കാ​ര്‍ പാ​ര്‍​ക്ക് ചെ​യ്യാ​ന്‍ അ​നു​വ​ദി​ക്കു​ന്ന​ത​ല്ലാ​തെ അ​തി​ന്‍റെ സം​ര​ക്ഷ​ണം ത​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മ​ല്ലെ​ന്നു പ​റ​ഞ്ഞു ന​ട​ത്തി​പ്പു​കാ​ര്‍ കൈ​മ​ല​ര്‍​ത്തി​യ​തോ​ടെ​യാ​ണ് ഉ​ട​മ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. സം​ഭ​വ​ത്തി​ല്‍ കാ​സ​ര്‍​ഗോ​ഡ് ടൗ​ണ്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
ക​ര്‍​ണാ​ട​ക പു​ത്തൂ​ര്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​മീ​ഷി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​എ 05 എം​ബി 4224 ന​മ്പ​ര്‍ മാ​രു​തി ആ​ള്‍​ട്ടോ കാ​റാ​ണ് മോ​ഷ​ണംപോ​യ​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ പ​ണ​മ​ട​ച്ചു കാ​ര്‍ പാ​ര്‍​ക്ക് ചെ​യ്തു​പോ​യ​താ​യി​രു​ന്നു. അ​ന്ന് വൈ​കു​ന്നേ​രം തി​രി​ച്ചെ​ത്തി നോ​ക്കി​യ​പ്പോ​ള്‍ കാ​ര്‍ കാ​ണാ​നി​ല്ലാ​യി​രു​ന്നു.
പേ ​പാ​ര്‍​ക്കിം​ഗ് സം​വി​ധാ​ന​മൊ​രു​ക്കി​യ​വ​രോ​ട് അ​ന്വേ​ഷി​ച്ച​പ്പോ​ള്‍ വാ​ഹ​ന​ങ്ങ​ളു​ടെ സം​ര​ക്ഷ​ണം ത​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മ​ല്ലെ​ന്നു പ​റ​ഞ്ഞ് ഒ​ഴി​യു​ക​യാ​യി​രു​ന്നു.
വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യു​ന്ന​ത് ഉ​ട​മ​ക​ളു​ടെ മാ​ത്രം ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ലാ​യി​രി​ക്കു​മെ​ന്ന പ​ഴ​യ ച​ട്ട​മാ​ണ് അ​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. ഇ​തോ​ടെ​യാ​ണ് അ​മീ​ഷ് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ പ​രാ​തി​യു​മാ​യെ​ത്തി​യ​ത്.
ജി​ല്ല​യി​ലെ റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ങ്ങ​ളി​ല്‍ നി​ര്‍​ത്തി​യി​ടു​ന്ന വാ​ഹ​ന​ങ്ങ​ള്‍ മോ​ഷ​ണം പോ​കു​ന്ന സം​ഭ​വ​ങ്ങ​ള്‍ നേ​ര​ത്തേ​യും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നെ​ങ്കി​ലും പേ ​പാ​ര്‍​ക്കിം​ഗ് സ്ഥ​ല​ത്തു​നി​ന്ന് കാ​ര്‍ ന​ഷ്ട​പ്പെ​ടു​ന്ന​ത് മു​മ്പു​ണ്ടാ​യി​ട്ടി​ല്ലാ​ത്ത​താ​ണ്.
വാ​ഹ​നം പാ​ര്‍​ക്ക് ചെ​യ്യു​ന്ന​തി​ന് പ​ണം വാ​ങ്ങു​ന്ന​ത​ല്ലാ​തെ സ്ഥ​ല​ത്തു സി​സി​ടി​വി കാമറ സ്ഥാ​പി​ക്കാ​ന്‍ പോ​ലും അ​ധി​കൃ​ത​ര്‍ ഇ​തു​വ​രെ ത​യാ​റാ​യി​ട്ടി​ല്ലെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ പ​രാ​തി.
വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്ത സ്ഥ​ല​ത്തി​ന്‍റെ ഉ​ട​മ​ക​ള്‍​ക്ക് വാ​ഹ​ന​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ല്‍ ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ടെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം സു​പ്രീം​കോ​ട​തി വി​ധി​യു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ റെ​യി​ല്‍​വേ പേ ​പാ​ര്‍​ക്കിം​ഗ് ന​ട​ത്തി​പ്പു​കാ​ര്‍​ക്കെ​തി​രേ​യും കേ​സെ​ടു​ത്തേ​ക്കും.