ക​ളി​മ​ൺ ശി​ൽ​പ്പ​മൊ​രു​ക്കി ക​ലാ​പ്ര​തി​ഭ​ക​ളു​ടെ വേ​റി​ട്ട പ്ര​തി​ഷേ​ധം
Saturday, November 23, 2019 1:11 AM IST
കാ​ഞ്ഞ​ങ്ങാ​ട്: വ​യ​നാ​ട് ബ​ത്തേ​രി ഗ​വ. സ​ർ​വ​ജ​ന വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി ഷ​ഹ​ല ഷെ​റി​ന്‍റെ ദാ​രു​ണമ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​ർ​ക്കെ​തി​രേ വേ​റി​ട്ട പ്ര​തി​ഷേ​ധ​വു​മാ​യി ര​ണ്ടു ശി​ൽ​പ്പ​ക​ലാ വി​ദ്യാ​ർ​ഥി​ക​ൾ.
ശി​ൽ​പ്പ​ക​ല​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ ടാ​ല​ന്‍റ് റി​സ​ർ​ച്ച് അ​വാ​ർ​ഡ് സ്കോ​ള​ർ​ഷി​പ്പ് നേ​ടി​യ കു​ട്ട​മ​ത്ത് ഗ​വ. ഹൈ‌​സ്കൂ​ൾ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ല​ക്ഷ്മി സു​ധാ​ര​വി, ഓ​ലാ​ട്ട് ഗ​വ. എ​യു​പി സ്കൂ​ൾ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി ജി​തി​ൻ എം. ​ബാ​ല​നു​മാ​ണ് പ്ര​തി​ഷേ​ധം ക​ളി​മ​ൺ ശി​ൽ​പ്പ​ത്തി​ലൂ​ടെ അ​റി​യി​ച്ച​ത്. കാ​ഞ്ഞ​ങ്ങാ​ട് ടൗ​ൺ ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​മാ​യി​രു​ന്നു പ്ര​തി​ഷേ​ധവേ​ദി. ബെ​ഞ്ചി​ൽ പാ​മ്പു​ക​ടി​യേ​റ്റ് വേ​ദ​ന​യോ​ടെ പു​ള​ഞ്ഞി​രി​ക്കു​ന്ന ഷ​ഹ​ലയേയും ചു​റ്റി​ലും ക​ടി​ക്കാ​നാ​യി അ​ടു​ക്കു​ന്ന പാ​മ്പു​ക​ളെ​യു​മാ​ണ് ഇ​രു​വ​രും ക​ളി​മ​ൺ ശി​ൽ​പ്പ​ത്തി​ലൊ​രു​ക്കി​യ​ത്.
ഓ​രോ പാ​മ്പി​നും മ​നു​ഷ്യ​ന്‍റെ ത​ല​യാ​യി​രു​ന്നു സൃ​ഷ്ടി​ച്ചി​രു​ന്ന​ത്. ര​ണ്ടു കു​രു​ന്നു​ക​ൾ ക​ളി​മ​ണ്ണു​മാ​യി ബ​സ്‌​സ്റ്റാ​ൻ​ഡി​നു മു​ന്നി​ലി​രു​ന്നു പ​ണി​യു​ന്ന​തി​ന്‍റെ പൊ​രു​ൾ ആ​ദ്യ​മൊ​ന്നും ആ​ർ​ക്കും പി​ടി​കി​ട്ടി​യി​ല്ല. ഏ​താ​ണ്ട് പാ​മ്പു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യും സ​ഹാ​യി​ക​ൾ എ​ത്തി​ച്ച ബാ​ന​ർ ഉ​യ​ർ​ത്തി​യ​പ്പോ​ഴു​മാ​ണ് കാ​ണി​ക​ൾ​ക്ക് സം​ഭ​വം പി​ടി​കി​ട്ടു​ന്ന​ത്.
ശി​ൽ​പ്പ​ക​ല​യി​ൽ ദേ​ശീ​യ​ത​ല​ത്തി​ൽ മി​ക​വു​കാ​ട്ടി​യ ആ​റു വി​ദ്യാ​ർ​ഥി​ക​ളി​ൽ ര​ണ്ടു പേ​രാ​യ ല​ക്ഷ്മി സു​ധാ ര​വി​യേ​യും ജി​തി​ൻ എം.​ ബാ​ല​നേ​യും പ​രി​ച​യ​പ്പെ​ടു​ത്താ​നാ​യി​രു​ന്നു, ഇ​വ​രു​ടെ ഗു​രു​നാ​ഥ​നാ​യ ര​വീ​ന്ദ്ര​ൻ തൃ​ക്ക​രി​പ്പൂ​ർ കാ​ഞ്ഞ​ങ്ങാ​ട്ടെ മാ​ധ്യ​മപ്ര​വ​ർ​ത്ത​ക​രു​ടെ മു​ന്നി​ലെ​ത്തി​യ​ത്.
ഇ​തി​നു പി​ന്നി​ൽ മ​റ്റൊ​രു ഉ​ദേ​ശ​വു​മു​ണ്ടാ​യി​രു​ന്നു. ജി​ല്ലാ ശാ​സ്ത്ര​മേ​ള​യി​ൽ വി​ജ​യം നേ​ടി​യ ല​ക്ഷ്മി കു​ന്നം​കു​ള​ത്ത് ന​ട​ന്ന സം​സ്ഥാ​ന ശാ​സ്ത്ര​മേ​ള​യി​ൽ മ​ത്സ​ര​ത്തി​നു​ണ്ടാ​യി​രു​ന്നു. അ​വി​ടെ ശി​ൽ​പ്പ​ക​ലാ നി​ർ​മാ​ണ​ത്തി​ന് 'യാ​ത്ര' എ​ന്ന​താ​യി​രു​ന്നു വി​ഷ​യം. ഇ​ത​നു​സ​രി​ച്ച് ല​ക്ഷ്മി വ​ള്ള​ത്തി​ൽ യാ​ത്ര ചെ​യ്യു​ന്ന ആ​ളു​ടെ ശി​ല്പം ഉ​ണ്ടാ​ക്കി മി​നു​ക്കു​പ​ണി ന​ട​ത്തു​ക​യാ​യി​രു​ന്നു.
മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത ഒ​ട്ടേ​റെ പേ​ർ ഇ​തു​പോ​ലു​ള്ള​തും സാ​മ്യ​മു​ള്ള​തു​മാ​യ ശി​ൽ​പ്പ​ങ്ങ​ൾ നി​ർ​മി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് സം​ഘാ​ട​ക​രി​ൽ ഒ​രാ​ൾ മ​ത്സ​രാ​ർ​ഥി​ക​ൾ​ക്കി​ട​യി​ലൂ​ടെ ന​ട​ന്നു​ക​ണ്ടു വി​ഷ​യം ക​ര​യി​ൽ കൂ​ടി​യു​ള്ള യാ​ത്ര​ക്കാ​ര​ൻ എ​ന്ന് മാ​റ്റി പ്ര​ഖ്യാ​പി​ച്ച​ത്. ഇ​തോ​ടെ എ​ല്ലാ​വ​രും അ​ങ്ക​ലാ​പ്പി​ലാ​യി.
ത​ങ്ങ​ളു​ടെ പൂ​ർ​ണ​മാ​കാ​റാ​യ സൃ​ഷ്ടി പൊ​ളി​ച്ചു​മാ​റ്റി നി​ർ​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ പ​ല​ർ​ക്കും സ​മ​യം ന​ഷ്ട​പ്പെ​ട്ടു. ഇ​തു​കാ​ര​ണം ഒ​ന്നാം സ്ഥാ​നം പ്ര​തീ​ക്ഷി​ച്ച പ​ല​ർ​ക്കും വേ​ണ്ട​ത്ര ശ്ര​ദ്ധ പ​തി​പ്പി​ക്കാ​നാ​യി​ല്ല. ല​ക്ഷ്മി​യും മി​ക​ച്ച​നേ​ട്ടം പ്ര​തീ​ക്ഷി​ച്ച​താ​യി​രു​ന്നു. ഇ​തി​ലു​ള്ള പ്ര​തി​ഷേ​ധം അ​റി​യി​ക്കാ​നും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാനും കാ​ര്യം അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു ഉ​ദ്ദേ​ശം.
പി​ലി​ക്കോ​ട് വേ​ങ്ങ​പ്പാ​റ പി.​വി. ര​വി​യു​ടെ​യും അ​ധ്യാ​പി​ക സു​ധ​യു​ടെ​യും മ​ക​ളാ​ണ് ല​ക്ഷ്മി. ഓ​ലാ​ട്ടെ കെ. ​ബാ​ല​ൻ-​എം. റീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് ജി​തി​ൻ.