മാ​വു​ള്ളാ​ൽ തി​രു​നാ​ളി​ന് നാ​ളെ സ​മാ​പ​നം
Saturday, November 23, 2019 1:11 AM IST
വെ​ള്ള​രി​ക്കു​ണ്ട്: മാ​വു​ള്ളാ​ൽ വി​ശു​ദ്ധ യൂ​ദാ ത​ദേ​വൂ​സി​ന്‍റെ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ൽ ന​വ​നാ​ൾ തി​രു​ക്ക​ർ​മ​ങ്ങ​ളും തി​രു​നാ​ൾ ആ​ഘോ​ഷ​വും നാ​ളെ സ​മാ​പി​ക്കും. ഇ​ന്നു രാ​വി​ലെ 6.45 നും 11​നും ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന പ്ര​ഘോ​ഷ​ണം, നൊ​വേ​ന ഉ​ണ്ടാ​യി​രി​ക്കും.
ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന മൂ​ന്നി​ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന പ്ര​ഘോ​ഷ​ണം, നൊ​വേ​ന ത​ല​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​സ​ഫ് ഒ​റ്റ​പ്ലാ​ക്ക​ൽ കാ​ർ​മി​ക​നാ​യി​രി​ക്കും. അഞ്ചിന് ​ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം. സ​മാ​പ​ന​ദി​വ​സ​മാ​യ നാ​ളെ രാ​വി​ലെ ഏഴിന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം നൊ​വേ​ന ഫാ. ​ജോ​സ​ഫ് വ​യ​ലു​ങ്ക​ൽ കാ​ർ​മി​ക​നാ​യി​രി​ക്കും.10​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം, നൊ​വേ​ന താ​മ​ര​ശേ​രി രൂ​പ​ത മെ​ത്രാ​ൻ മാ​ർ റെ​മി​ജി​യൂ​സ് ഇ​ഞ്ച​നാ​നി​ക്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം, തി​രു​നാ​ൾ ഏ​ൽ​പ്പി​ക്ക​ൽ, സ​മാ​പ​ന ആ​ശീ​ർ​വാ​ദം, പാ​ച്ചോ​ർ നേ​ർ​ച്ച.