കു​ഴിയിൽ വീ‍‍ഴാതിരിക്കാൻ നി​ര്‍​ത്തി​യ ഓ​ട്ടോ​യു​ടെ പി​ന്നി​ല്‍ വാ​നി​ടി​ച്ചു
Saturday, November 23, 2019 1:11 AM IST
കാ​സ​ര്‍​ഗോ​ഡ്: ദേ​ശീ​യ​പാ​ത​യി​ലെ കു​ഴി ക​ണ്ടു​നി​ര്‍​ത്തി​യ ഓ​ട്ടോ​യു​ടെ പി​ന്നി​ല്‍ ടെ​മ്പോ വാ​നി​ടി​ച്ച് ര​ണ്ട് വിദ്യാർഥിനികൾക്കു പ​രി​ക്കേ​റ്റു. അ​ടു​ക്ക​ത്ത്ബയ​ല്‍ ജി​യു​പി സ്‌​കൂ​ളി​ലെ മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി പ്രീ​തി(എട്ട്), നാ​ലാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി മോ​ക്ഷി​ത (ഒന്പത്) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ കാ​സ​ര്‍​ഗോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ 9.30 ഓ​ടെ ക​റ​ന്ത​ക്കാ​ട് പെ​ട്രോ​ള്‍ പ​മ്പി​ന് മു​ന്നി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.
കു​ട്ടി​ക​ളു​മാ​യി സ്‌​കൂ​ളി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ ദേ​ശീ​യ​പാ​ത​യി​ലെ വ​ലി​യ കു​ഴി​യി​ൽ വീ​ഴാ​തി​രി​ക്കാ​ൻ പെ​ട്ടെ​ന്ന് ബ്രേ​ക്കി​ട്ടു നി​ര്‍​ത്തി​യ​പ്പോ​ള്‍ പി​ന്നി​ലു​ണ്ടാ​യി​രു​ന്ന ടെ​മ്പോ വാ​നി​ടി​ക്കു​ക​യാ​യി​രു​ന്നു.​ നേ​ര​ത്തേ ഇ​തേ​സ്ഥ​ല​ത്തു​വ​ച്ച് സ്‌​കൂ​ട്ട​റി​ല്‍ വാ​നി​ടി​ച്ച് ഒ​രു യു​വ​തി​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.
അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി ഒ​രു മാ​സ​ത്തി​ന​കം വീ​ണ്ടും പ​ഴ​യ​പ​ടി​യാ​യി. ദേ​ശീ​യ​പാ​ത സ്ഥി​ര​മാ​യി ന​ന്നാ​ക്കാ​ന്‍ ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ പ്ര​ത്യ​ക്ഷ​സ​മ​ര​പ​രി​പാ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങു​മെ​ന്ന് ദേ​ശീ​യ​പാ​ത ആ​ക്‌​ഷ​ന്‍ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. ആം​ബു​ല​ന്‍​സ് പോ​ലു​ള്ള അ​ത്യാ​വ​ശ്യ വാ​ഹ​ന​ങ്ങ​ള്‍​ക്കുപോ​ലും ക​ട​ന്നു​പോ​കാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്.
സ്വ​കാ​ര്യ ബ​സു​ക​ള്‍ ഓ​ട്ടം നി​ര്‍​ത്തു​ന്ന​തും പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. ടെ​ന്‍​ഡ​ര്‍ പാ​സാ​യി​ട്ടു​ണ്ടെ​ന്നും പ​ണി ഉ​ട​ന്‍ ആ​രം​ഭി​ക്കു​മെ​ന്നു​മു​ള്ള പ്ര​സ്താ​വ​ന​ക​ള്‍ മാ​ത്ര​മാ​ണ് അ​ധി​കൃ​ത​ര്‍ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും ആ​ക്‌​ഷ​ന്‍ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ കെ.​എ​ഫ്. ഇ​ക്ബാ​ല്‍, ല​ത്തീ​ഫ് കു​മ്പ​ള എ​ന്നി​വ​ര്‍ കു​റ്റ​പ്പെ​ടു​ത്തി.