നൂ​റോ​ളം സ്റ്റാ​ളു​ക​ളു​മാ​യി എ​ക്സി​ബി​ഷ​ൻ
Saturday, November 23, 2019 1:11 AM IST
കാ​ഞ്ഞ​ങ്ങാ​ട്: എ​ക്സി​ബി​ഷ​നി​ലൂ​ടെ വേ​റി​ട്ട കാ​ഴ്ച​ക​ളും നൂ​റോ​ളം സ്റ്റാ​ളു​ക​ളു​മാ​യി ക​ലോ​ത്സ​വം വ്യ​ത്യ​സ്ത അ​നു​ഭ​വ​മാ​ക്കിമാ​റ്റു​ക​യാ​ണ് എ​ക്സി​ബി​ഷ​ൻ ക​മ്മി​റ്റി. കാ​ഞ്ഞ​ങ്ങാ​ട് പു​തി​യ ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു തെ​ക്കു​ഭാ​ഗ​ത്തും പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്തു​മാ​യി ഒ​രു​ക്കു​ന്ന സ്റ്റാ​ളു​ക​ളി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള എ​സ്എ​സ്കെ, എ​സ്ഐ​ഇ​ടി, കൈ​റ്റ്, വി​ദ്യാ​രം​ഗം തു​ട​ങ്ങി​യ ഏ​ജ​ൻ​സി​ക​ളു​ടെ​യും അ​ഗ്രി​ക്ക​ൾ​ച്ച​ർ, വ്യ​വ​സാ​യ​വ​കു​പ്പ്, ഫ​യ​ർ​ഫോ​ഴ്സ്, എ​ക്സൈ​സ്, കു​ടും​ബ​ശ്രീ, ശി​ശു​ക്ഷേ​മ വ​കു​പ്പ്, വി​വി​ധ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ, പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ്, സെ​യി​ൽ​സ് ടാ​ക്സ്, ആ​യു​ർ​വേ​ദം, ഹോ​മി​യോ​പ്പ​തി, അ​ലോ​പ്പ​തി, നാ​ചു​റോ​പ്പ​തി തു​ട​ങ്ങി​യ ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ​യും സ്റ്റാ​ളു​ക​ൾ എ​ക്സി​ബി​ഷ​നി​ൽ ഉ​ണ്ടാ​കും.
14 ജി​ല്ല​ക​ളി​ൽ നി​ന്ന് ശാ​സ്ത്രോ​ത്സ​വ​ത്തി​ൽ വ​ർ​ക്ക് എ​ക്സ്പീ​രി​യ​ൻ​സി​ൽ ഒ​ന്നാം​സ്ഥാ​നം നേ​ടി​യ കു​ട്ടി​ക​ളു​ടെ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ത​ത്സ​മ​യ നി​ർ​മാ​ണ​വും കാ​സ​ർ‌​ഗോ​ഡ് ജി​ല്ല​യി​ലെ ക​ലാ​ധ്യാ​പ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ലോ​ത്സ​വ​ത്തി​ന്‍റെ ത​ത്സ​മ​യ ചി​ത്രീ​ക​ര​ണ​വും ക​ളി​മ​ൺ ശി​ൽ​പ്പനി​ർ​മാ​ണ​വും ന​ട​ക്കും.​ എ.​പി.​ജെ. അ​ബ്ദ്ദു​ൾ ക​ലാ​മി​ന്‍റെ ജീ​വി​ത​ത്തെ തൊ​ട്ട​റി​യാ​ൻ പാ​ക​ത്തി​ൽ ആ​യി​ര​ത്തി​ല​ധി​കം വ​രു​ന്ന ഫോ​ട്ടോ പ്ര​ദ​ർ​ശ​നം, സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ലെ കൗ​ൺ​സ​ലേ​ർ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്റ്റാ​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വേ​ണ്ടി മു​ഴു​വ​ൻ സ​മ​യ കൗ​ൺ​സ​ലിം​ഗ് സൗ​ക​ര്യ​ങ്ങ​ളും പ​ട​ന്ന​ക്കാ​ട് അ​ഗ്രി​ക്ക​ൾ​ച്ച​ർ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പു​തി​യ ഇ​നം ചെ​ടി​ക​ളു​ടെ​യും ഫ​ല​വൃ​ക്ഷ​ത്തൈ​ക​ളു​ടെ​യും പ്ര​ദ​ർ​ശ​ന​വും വി​ൽ​പ്പ​ന​യും മു​ഖ്യ ആ​ക​ർ​ഷ​ണ​മാ​കും. എ​ക്സി​ബി​ഷ​ൻ കാ​ണാ​ൻ വ​രു​ന്ന​വ​ർ​ക്ക് പ​ല മേ​ഖ​ല​ക​ളി​ലെ​യും സൗ​ജ​ന്യ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണെ​ന്ന് എ​ക്സി​ബി​ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മു​ൻ എം​എ​ൽ​എ എം. ​കു​മാ​ര​ൻ, ക​ൺ​വീ​ന​ർ ടി.​പി. റ​ഹീം എ​ന്നി​വ​ർ പ​റ​ഞ്ഞു.

പ്രോ​ഗ്രാം ക​മ്മി​റ്റി ഓ​ഫീ​സ‌് തു​റ​ന്നു

കാ​ഞ്ഞ​ങ്ങാ​ട്: സം​സ്ഥാ​ന സ‌്കൂ​ൾ ക​ലോ​ത്സ​വ പ്രോ​ഗ്രാം ക​മ്മി​റ്റി ഓ​ഫീ​സ‌് ഹൊ​സ‌്ദു​ർ​ഗ‌് ജി​എ​ച്ച്എ​സ്എ​സി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത‌് പ്ര​സി​ഡ​ന്‍റ് എം.​വി. ബാ​ല​കൃ​ഷ‌്ണ​ൻ ഉ​ദ‌്ഘാ​ട​നം ചെ​യ‌്തു. വി.​പി.​പി. മു​സ‌്ത​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി.​വി. ര​മേ​ശ​ൻ മു​ഖ്യാ​തി​ഥി​യാ​യി. ഡി​ഡി​ഇ കെ.​വി. പു​ഷ‌്പ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ശ​ശീ​ന്ദ്ര​ൻ മ​ടി​ക്കൈ, സു​കു​മാ​ര​ൻ പൂ​ച്ച​ക്കാ​ട‌്, ജ​യ​ച​ന്ദ്ര​ൻ, എം. ​വി​ജ​യ​കു​മാ​ർ, മു​ഹ​മ്മ​ദ‌് മു​റി​യ​നാ​വി, ഐ​ടി കോ-​ഓ​ർ​ഡി​നേ​റ്റ​ർ രാ​ജേ​ഷ‌്, പി.​പി. വേ​ണു​ഗോ​പാ​ല​ൻ, ഐ​ശ്വ​ര്യ കു​മാ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.