ആ​ദ്യ​നാ​ട​ക​ത്തി​ന് നൂ​റ് തി​ക​യു​മ്പോ​ള്‍ വി​ദ്വാ​ന്‍ പി ​ക്ക് സ്മ​ര​ണാ​ഞ്ജ​ലി​യാ​യി ക​ലോ​ത്സ​വ നാ​ട​ക​വേ​ദി
Saturday, November 23, 2019 1:11 AM IST
കാ​ഞ്ഞ​ങ്ങാ​ട്: മ​ല​യാ​ള നാ​ട​ക​വേ​ദി​ക്കും സാ​മൂ​ഹ്യ പ​രി​ഷ്‌​ക​ര​ണ പ്ര​സ്ഥാ​ന​ങ്ങ​ള്‍​ക്കും വി​ല​പ്പെ​ട്ട സം​ഭാ​വ​ന​ക​ള്‍ ന​ല്‍​കി​യ വി​ദ്വാ​ന്‍ പി. ​കേ​ളു​നാ​യ​രു​ടെ ആ​ദ്യ നാ​ട​കം പു​റ​ത്തി​റ​ങ്ങി 100 വ​ര്‍​ഷം തി​ക​യു​മ്പോ​ള്‍ ഉ​ചി​ത​മാ​യ സ്മ​ര​ണാ​ഞ്ജ​ലി​യാ​വു​ക​യാ​ണ് സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ന്‍റെ നാ​ട​ക​വേ​ദി. വി​ദ്വാ​ന്‍ പി. ​സ്ഥാ​പി​ച്ച വി​ജ്ഞാ​ന​ദാ​യി​നി സം​സ്‌​കൃ​ത പാ​ഠ​ശാ​ല വ​ള​ര്‍​ന്നു വി​ക​സി​ച്ചു​ണ്ടാ​യ വെ​ള്ളി​ക്കോ​ത്ത് മ​ഹാ​ക​വി പി. ​സ്മാ​ര​ക ഗ​വ. വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളാ​ണ് നാ​ട​ക​മ​ത്സ​ര​ങ്ങ​ളു​ടെ വേ​ദി​യാ​യി നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. വി​ദ്വാ​ന്‍ പി ​യു​ടെ പേ​രു ത​ന്നെ​യാ​ണ് വേ​ദി​ക്ക് ന​ല്‍​കി​യ​തും.

1901 ല്‍ ​നീ​ലേ​ശ്വ​ര​ത്ത് ജ​നി​ച്ച കേ​ളു​നാ​യ​ര്‍ പി​ല്‍​ക്കാ​ല​ത്ത് വെ​ള്ളി​ക്കോ​ത്തി​നെ ത​ന്‍റെ പ്ര​വ​ര്‍​ത്ത​ന​കേ​ന്ദ്ര​മാ​ക്കു​ക​യാ​യി​രു​ന്നു. സം​സ്‌​കൃ​ത​ത്തി​ല്‍ വി​ദ്വാ​ന്‍ ബി​രു​ദം നേ​ടി​യ​തോ​ടെ​യാ​ണ് പേ​രി​നൊ​പ്പം അ​തു​കൂ​ടി ചേ​ര്‍​ന്ന​ത്. ഇ​തോ​ടൊ​പ്പം സം​ഗീ​ത​വും കോ​ട്ട​ക്ക​ല്‍ ആ​ര്യ​വൈ​ദ്യ​ശാ​ല​യി​ല്‍ നി​ന്ന് ആ​യു​ര്‍​വേ​ദ​വും പ​ഠി​ച്ചി​രു​ന്നു. ഒ​ന്നാം ലോ​ക​മ​ഹാ​യു​ദ്ധ കാ​ല​ത്ത് കു​റ​ച്ചു​കാ​ലം ഉ​ത്ത​രേ​ന്ത്യ​യി​ല്‍ സൈ​നി​ക​സേ​വ​നം അ​നു​ഷ്ഠി​ച്ചു. 1919 ല്‍ ​അ​വി​ടെ നി​ന്ന് തി​രി​ച്ചെ​ത്തി​യ​തോ​ടെ​യാ​ണ് സാ​മൂ​ഹ്യ- സാം​സ്‌​കാ​രി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​യ​ത്.

സാ​മൂ​ഹ്യ പ​രി​ഷ്‌​ക​ര​ണ​വും ന​വോ​ത്ഥാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ന്ദേ​ശ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നു​ള്ള മാ​ധ്യ​മ​മാ​യാ​ണ് വി​ദ്വാ​ന്‍ പി ​നാ​ട​ക​ങ്ങ​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത്. ആ​ദ്യ​നാ​ട​ക​മാ​യ ല​ങ്കാ​ദ​ഹ​നം പു​റ​ത്തി​റ​ങ്ങി​യ​ത് 1920 ലാ​ണ്. തു​ട​ര്‍​ന്ന് ശ്രീ​കൃ​ഷ്ണ​ലീ​ല അ​ഥ​വാ ജ​നാ​ര്‍​ദ​ന​ദാ​സ് ച​രി​തം, പാ​ക്ക​നാ​ര്‍ ച​രി​തം, പാ​ദു​ക പ​ട്ടാ​ഭി​ഷേ​കം, ക​ബീ​ര്‍​ദാ​സ് ച​രി​തം, വി​വേ​കോ​ദ​യം തു​ട​ങ്ങി പ​ത്തോ​ളം നാ​ട​ക​ങ്ങ​ളെ​ഴു​തി വേ​ദി​യി​ലെ​ത്തി​ക്കു​ക​യും മി​ക്ക​വ​യി​ലും അ​ഭി​ന​യി​ക്കു​ക​യും ചെ​യ്തു. ഒ​റ്റ​നോ​ട്ട​ത്തി​ല്‍ പു​രാ​ണ​ക​ഥ​ക​ളും ച​രി​ത്ര​ക​ഥ​ക​ളു​മാ​ണെ​ന്നു തോ​ന്നി​പ്പി​ക്കു​മ്പോ​ഴും അ​ന്ന​ത്തെ സാ​മൂ​ഹി​ക​ഘ​ട​ന​യെ​ത്ത​ന്നെ വെ​ല്ലു​വി​ളി​ക്കു​ക​യും മാ​റ്റി​മ​റി​ക്കാ​ന്‍ ആ​ഹ്വാ​നം ന​ല്‍​കു​ക​യും ചെ​യ്യു​ന്ന സ​ന്ദേ​ശ​ങ്ങ​ളാ​ണ് മി​ക്ക നാ​ട​ക​ങ്ങ​ളി​ലൂ​ടെ​യും പ്ര​ച​രി​പ്പി​ക്ക​പ്പെ​ട്ട​ത്. ദേ​ശ​സ്‌​നേ​ഹ​വും ന​വോ​ത്ഥാ​ന​സ​ന്ദേ​ശ​ങ്ങ​ളു​മു​ള്‍​ക്കൊ​ള്ളു​ന്ന നി​ര​വ​ധി ഗാ​ന​ങ്ങ​ളും നാ​ട​ക​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്നു.

ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്ന് ക​ട​മെ​ടു​ത്ത ശൈ​ലി​യി​ലു​ള്ള പു​ണ്യ​പു​രാ​ണ നാ​ട​ക​ങ്ങ​ളാ​ണ് അ​ന്ന് മ​ല​ബാ​റി​ലെ​ങ്ങും പ്ര​ച​രി​ച്ചി​രു​ന്ന​ത്. അ​വ​യ്ക്കി​ട​യി​ല്‍ മ​ല​യാ​ള​ത്തി​ന്‍റെ ത​ന​തു​ശൈ​ലി​യും വേ​റി​ട്ട അ​വ​ത​ര​ണ​വും വീ​റു​റ്റ സ​ന്ദേ​ശ​ങ്ങ​ളു​മാ​യി വി​ദ്വാ​ന്‍ പി. ​യു​ടെ നാ​ട​ക​ങ്ങ​ള്‍ ശ്ര​ദ്ധ നേ​ടി. ഗാ​ന്ധി​ജി​യും സ്വാ​ത​ന്ത്ര്യ​സ​മ​ര​വും വി​പ്ല​വാ​ദ​ര്‍​ശ​ങ്ങ​ളും അ​യി​ത്ത​ത്തി​നും ജാ​തീ​യ​ത​യ്ക്കു​മെ​തി​രാ​യ പ്ര​ചാ​ര​ണ​ങ്ങ​ളും വി​ദ്വാ​ന്‍ പി. ​യു​ടെ നാ​ട​ക​ങ്ങ​ളി​ല്‍ ഇ​ടം നേ​ടി​യി​രു​ന്നു.

അ​ന്ന​ത്തെ വ​രേ​ണ്യ​ഭാ​ഷ​യാ​യ സം​സ്‌​കൃ​തം പ​ഠി​ക്കാ​നു​ള്ള അ​വ​സ​രം ഉ​ന്ന​ത​ജാ​തി​ക്കാ​രാ​യ കു​ട്ടി​ക​ള്‍​ക്ക് മാ​ത്രം ല​ഭി​ച്ചി​രു​ന്ന കാ​ല​ത്ത് സാ​ധാ​ര​ണ​ക്കാ​രാ​യ കു​ട്ടി​ക​ള്‍​ക്ക് സം​സ്‌​കൃ​ത വി​ദ്യാ​ഭ്യാ​സം ന​ല്‍​കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് വി​ജ്ഞാ​ന​ദാ​യി​നി പാ​ഠ​ശാ​ല സ്ഥാ​പി​ച്ച​ത്. വി​ദ്വാ​ന്‍ പി ​പ​ത്രാ​ധി​പ​രാ​യി ശ​ക്തി എ​ന്ന മാ​സി​ക​യും പു​റ​ത്തി​റ​ക്കി​യി​രു​ന്നു. അ​ജാ​നൂ​ര്‍ ഭാ​ര​ത് യു​വ​ക് സം​ഘം എ​ന്ന സം​ഘ​ട​ന​യ്ക്കും നേ​തൃ​ത്വം ന​ല്‍​കി.

സ്വ​ന്തം സ​മു​ദാ​യാം​ഗ​ങ്ങ​ളെ പി​ണ​ക്കി​ക്കൊ​ണ്ടു​ള്ള സാ​മൂ​ഹ്യ പ​രി​ഷ്‌​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ദ്വാ​ന്‍ പി ​യെ ബ​ന്ധു​ക്ക​ളു​ടെ ഇ​ട​യി​ല്‍ ഒ​റ്റ​പ്പെ​ടു​ത്തി. ജ​ന്മി​കു​ടും​ബ​ത്തി​ലെ അം​ഗ​മാ​യി​രു​ന്ന ഭാ​ര്യ​യെ​യും കു​ഞ്ഞി​നെ​യും പോ​ലും ത​ന്നി​ല്‍​നി​ന്ന് അ​ക​റ്റു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി.

നാ​ട​കം ക​ളി​ച്ചു​കി​ട്ടി​യ ലാ​ഭ​മ​ത്ര​യും സാ​മൂ​ഹ്യ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി നീ​ക്കി​വ​ച്ച​തോ​ടെ കു​ടും​ബം ക​ട​ക്കെ​ണി​യി​ലേ​ക്കു നീ​ങ്ങി​യി​രു​ന്നു. അ​തോ​ടൊ​പ്പം ത​ന്‍റെ നാ​ട​ക​ങ്ങ​ളി​ലൂ​ടെ ന​ട​ത്തു​ന്ന സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് പ്ര​തീ​ക്ഷി​ച്ച​ത്ര ഫ​ല​മു​ണ്ടാ​കു​ന്നി​ല്ലെ​ന്ന നി​രാ​ശാ​ബോ​ധം കൂ​ടി ബാ​ധി​ച്ച​തോ​ടെ 1929 ജൂ​ണ്‍ 18 ന് ​തീ​ര്‍​ത്തും അ​പ്ര​തീ​ക്ഷി​ത​മാ​യി വി​ജ്ഞാ​ന​ദാ​യി​നി​ക്കു​ള്ളി​ല്‍ വ​ച്ച് വി​ദ്വാ​ന്‍ പി ​ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു.

വി​ദ്വാ​ന്‍ പി. ​കേ​ളു​നാ​യ​രു​ടെ ജീ​വി​ത​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി എ​ന്‍. ശ​ശി​ധ​ര​നും ഇ.​പി. രാ​ജ​ഗോ​പാ​ല​നും ചേ​ര്‍​ന്ന് ര​ചി​ച്ച കേ​ളു എ​ന്ന നാ​ട​കം സ​മീ​പ​കാ​ല​ത്ത് ഏ​റെ പ്രേ​ക്ഷ​ക​ശ്ര​ദ്ധ​യും പു​ര​സ്‌​കാ​ര​ങ്ങ​ളും നേ​ടി​യി​രു​ന്ന​താ​ണ്.

താ​ന്‍ ജീ​വി​ച്ചി​രു​ന്ന കാ​ല​ത്തേ​ക്കാ​ള്‍ ഒ​രു​പാ​ടു മു​ന്നി​ല്‍ ചി​ന്തി​ച്ച​വ​യാ​യി​രു​ന്നു വി​ദ്വാ​ന്‍ പി ​യു​ടെ നാ​ട​ക​ങ്ങ​ള്‍. വെ​ള്ളി​ക്കോ​ത്ത് സ്‌​കൂ​ളി​ന്‍റെ കെ​ട്ടി​ട​ത്തോ​ടു​ചേ​ര്‍​ന്ന് ഇ​പ്പോ​ള്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്മാ​ര​ക​മാ​യി നി​ല​കൊ​ള്ളു​ന്ന പ​ഴ​യ വി​ജ്ഞാ​ന​ദാ​യി​നി കെ​ട്ടി​ട​ത്തി​നു മു​ന്നി​ലൊ​രു​ക്കി​യ സ്റ്റേ​ജി​ല്‍ പു​തു​ത​ല​മു​റ പു​തി​യ കാ​ല​ത്തി​ന്‍റെ നാ​ട​ക​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കു​മ്പോ​ള്‍ അ​ത് അ​ദ്ദേ​ഹ​ത്തി​നു​ള്ള ഏ​റ്റ​വും വ​ലി​യ ശ്ര​ദ്ധാ​ഞ്ജ​ലി ത​ന്നെ​യാ​കും.