മേ​രി ബാ​പ്റ്റി​സ്റ്റ് ആ​യു​ര്‍​വേ​ദി​ക് നാ​ച്ചു​റോ​പ്പ​തി ഹോ​സ്പി​റ്റ​ല്‍ ഉ​ദ്ഘാ​ട​നം നാ​ളെ
Thursday, November 21, 2019 1:36 AM IST
രാ​ജ​പു​രം: മി​ഷ​ണ​റീ​സ് ഓ​ഫ് കം​പാ​ഷ​ന്‍ ഫാ​ദേ​ഴ്‌​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പാ​ണ​ത്തൂ​ര്‍ അ​രി​പ്രോ​ഡ് നി​ർ​മി​ച്ച മേ​രി ബാ​പ്റ്റി​സ്റ്റ് ആ​യു​ര്‍​വേ​ദി​ക് നാ​ച്ചു​റോ​പ്പ​തി ഹോ​സ്പി​റ്റ​ല്‍ ആ​ൻ​ഡ് കാ​ന്‍​സ​ര്‍ സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ ന​ട​ക്കും.
വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​ശു​പ്ര​തി​യു​ടെ ഉ​ദ്ഘാ​ട​നം മി​ഷ​ണ​റീ​സ് ഓ​ഫ് കം​പാ​ഷ​ന്‍ സു​പ്പീ​രി​യ​ർ‍ ജ​ന​റ​ല്‍ ഫാ. ​ബെ​ന്നി തേ​ക്കും​കാ​ട്ടി​ല്‍ നി​ര്‍​വ​ഹി​ക്കും. വൈ​ദി​ക​മ​ന്ദി​രം ഉ​ദ്ഘാ​ട​നം ഫാ. ​ബോ​ബ​ന്‍ കൊ​ല്ല​പ്പ​ള്ളി​യി​ലും ഗ്രോ​ട്ടോ ഉ​ദ്ഘാ​ട​നം ഫാ. ​തോ​മ​സ് പ​ട്ടാം​കു​ള​വും പ​ഞ്ച​ക​ര്‍​മ തി​യേ​റ്റ​ര്‍ ഉ​ദ്ഘാ​ട​നം ഫാ.​ജോ​ര്‍​ജ് പു​തു​പ്പ​റ​മ്പി​ലും ക​ണ്‍​സ​ള്‍​ട്ടിം​ഗ് റൂം ​ഉ​ദ്ഘാ​ട​നം ഫാ. ​തോം​സ​ണ്‍ കൊ​റ്റി​യാ​ത്തും ഫാ​ര്‍​മ​സി ഉ​ദ്ഘാ​ട​നം ഫാ. ​ജോ​ര്‍​ജ് വ​ള്ളി​മ​ല​യും നി​ര്‍​വ​ഹി​ക്കും.
വൈ​ദി​കമ​ന്ദി​ര​ത്തി​ന്‍റെ​യും ആ​ശു​പ​ത്രി​യു​ടെ​യും ആ​ശീ​ര്‍​വാ​ദം ക​ണ്ണൂ​ർ ബി​ഷ​പ് ഡോ. ​അ​ല​ക്‌​സ് വ​ട​ക്കും​ത​ല, ത​ല​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ​ഫ് ഒ​റ്റ​പ്ലാ​ക്ക​ല്‍ എ​ന്നി​വ​ര്‍ നി​ര്‍​വ​ഹി​ക്കും.
പ​ത്തുപേ​രെ കി​ട​ത്തി​ച്ചി​കി​ത്‌​സി​ക്കാ​നു​ള്ള സൗ​ക​ര്യ​ത്തോ​ടെ​യു​ള്ള പു​തി​യ കെ​ട്ടി​ട​സൗ​ക​ര്യ​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.
ആ​ശു​പ്ര​തി​യി​ല്‍ സൗ​ജ​ന്യ യോ​ഗ, സൗ​ജ​ന്യ ക്യാ​മ്പ്, കൗ​ണ്‍​സലിം​ഗ് കം ​ആ​യു​ര്‍​വേ​ദി​ക് ചി​കി​ത്‌​സ​, ക​ള​രി, ഉ​ഴി​ച്ചി​ല്‍, പ്ര​കൃ​തി ചി​കി​ത്‌​സ, പ​ഞ്ച​ക​ര്‍​മ ചി​കി​ത്‌​സ മ​റ്റു രോ​ഗ ചി​കി​ത്‌​സ എ​ന്നി​വ​യ്ക്കു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ഫാ. ​ജോ​ഷി നെ​ച്ചി​മ്യാ​ലി​ല്‍, ഫാ. ​ജോ​ർ​ജ് പു​തു​പ്പ​റ​മ്പി​ൽ, ഡോ. ​റ്റോ​ബി ടോം, ​ഡോ. ഇ.​എ​സ്. ആ​തി​ര എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.