ബാ​റു​ക​ളും പ​ബു​ക​ളു​മ​ല്ല വി​ള​ക​ൾ​ക്ക് ന്യാ​യ​വി​ല​യാ​ണ് ആ​വ​ശ്യം: മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി
Thursday, November 21, 2019 1:36 AM IST
അ​ങ്ങാ​ടി​ക്ക​ട​വ്: പ​ഴ​ങ്ങ​ളി​ൽ​നി​ന്ന് ല​ഹ​രി​പാ​നീ​യ​ങ്ങ​ൾ ഉ​ത്പാ​ദി​പ്പി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യും ബാ​റു​ക​ളും പ​ബു​ക​ളും അ​നു​വ​ദി​ച്ചും ക​ർ​ഷ​ക​രു​ടെ സ​മാ​ധാ​ന​ജീ​വി​ത​ത്തി​ന് ഭം​ഗം വ​രു​ത്തു​ക​യ​ല്ല സ​ർ​ക്കാ​ർ ചെ​യ്യേ​ണ്ട​തെ​ന്നും കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ന്യാ​യ​മാ​യ വി​ല ല​ഭ്യ​മാ​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും ത​ല​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി.
കെ​സി​ബി​സി അ​തി​രൂ​പ​ത മ​ദ്യ​വി​രു​ദ്ധ സ​മി​തി​യും മു​ക്തി​ശ്രീ​യും ന​വം​ബ​ർ ഒ​ന്നു​മു​ത​ൽ ക​ണ്ണൂ​ർ-​കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​യി ന​ട​ത്തി​വ​ന്ന ഏ​ക​ദി​ന സാ​യാ​ഹ്ന ധ​ർ​ണ​ക​ളു​ടെ സ​മാ​പ​ന​സ​മ്മേ​ള​നം അ​ങ്ങാ​ടി​ക്ക​ട​വി​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
വി​ള​ക​ളെ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്ന് സം​ര​ക്ഷി​ക്കു​ക​യും ക​ർ​ഷ​ക​ർ​ക്ക് പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കു​ക​യു​മാ​ണ് ജ​ന​ങ്ങ​ളോ​ട് പ്ര​തി​ബ​ദ്ധ​ത​യു​ള്ള സ​ർ​ക്കാ​ർ ചെ​യ്യേ​ണ്ട​ത്. ക​ർ​ഷ​ക​രു​ടെ ന്യാ​യ​മാ​യ ആ​വ​ശ്യ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കു​ന്ന​തു​വ​രെ ക​ർ​ഷ​ക​പ്ര​ക്ഷോ​ഭം തു​ട​രും.
പ​ള്ളി​യി​ൽ പ്ര​സം​ഗം പ​റ​യാ​ൻ ഇ​ഷ്ട​പ്പെ​ടു​ന്ന ത​ങ്ങ​ൾ തെ​രു​വി​ൽ ഇ​റ​ങ്ങേ​ണ്ടി​വ​ന്ന​ത് ക​ർ​ഷ​ക​രോ​ദ​നം കേ​ട്ട് മ​ന​സ് ത​ക​ർ​ന്ന​തി​നാ​ലാ​ണെ​ന്നും മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി പ​റ​ഞ്ഞു.
കു​ന്നോ​ത്ത്‌ മേ​ഖ​ല​യി​ലെ 14 ഇ​ട​വ​ക​ക​ളി​ലെ അ​മ്മ​മാ​രും ക​ർ​ഷ​ക​രും വൈ​ദി​ക​രു​ടെ​യും മ​ദ്യ​വി​രു​ദ്ധ​സ​മി​തി, മു​ക്തി​ശ്രീ പ്ര​വ​ർ​ത്ത​ക​രു​ടെ​യും ക​ർ​ഷ​ക​നേ​താ​ക്ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ അ​യ്യ​ൻ​കു​ന്ന് വി​ല്ലേ​ജ് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച്‌ ന​ട​ത്തി ക​ണ്ണീ​ർ​ക്ക​ഞ്ഞി വ​ച്ചു പ്ര​തി​ഷേ​ധി​ക്കു​ക​യും ചെ​യ്തു ഫാ.​അ​ഗ​സ്റ്റി​ൻ പാ​ണ്ഡ്യാ​മ്മാ​ക്ക​ൽ, ഫാ.​ചാ​ക്കോ കു​ടി​പ്പ​റ​മ്പി​ൽ, ഫാ.​തോ​മ​സ് ആ​മ​ക്കാ​ട്ട്, ഫാ.​കു​ര്യാ​ക്കോ​സ് അ​റ​ക്ക​ൽ, ഫാ.​ജേ​ക്ക​ബ് ക​രോ​ട്ട്, ദേ​വ​സ്യ കൊ​ങ്ങോ​ല, ഷീ​ജ സെ​ബാ​സ്റ്റ്യ​ൻ, ജോ​ർ​ജ് ഒ​റ്റ​പ്ലാ​ക്ക​ൽ, ലീ​ലാ​മ്മ മ​ണ്ണാ​പ​റ​മ്പി​ൽ, ആ​ന്‍റ​ണി മേ​ൽ​വെ​ട്ടം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.