തീ​രസം​ര​ക്ഷ​ണ​ത്തി​നാ​യി ക​ണ്ട​ൽ​ച്ചെ​ടി​ക​ൾ ന​ട്ടു
Thursday, November 21, 2019 1:36 AM IST
നീ​ലേ​ശ്വ​രം: പു​ഴ​യോ​രം സം​ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ സ​ന്ദേ​ശ​മു​യ​ർ​ത്തി കു​ഞ്ഞു​കൈ​ക​ൾ തീ​ര​ത്തു ക​ണ്ട​ൽ​ച്ചെ​ടി​ക​ൾ ന​ട്ടു​പി​ടി​പ്പി​ച്ചു. നീ​ലേ​ശ്വ​രം ജി​എ​ൽ​പി സ്കൂ​ൾ ജീ​വ​നം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ്രാ​ദേ​ശി​ക കൃ​ഷി​ശാ​സ്ത്ര​ജ്ഞ​നാ​യ ദി​വാ​ക​ര​ൻ ക​ടി​ഞ്ഞി​മൂ​ല​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടു കൂ​ടി നീ​ലേ​ശ്വ​രം തേ​ജ​സ്വി​നി​പു​ഴ​യു​ടെ തീ​ര​ത്ത് 100ൽ​പ​രം ക​ണ്ട​ൽ​ച്ചെ​ടി വ​ച്ചു​പി​ടി​പ്പി​ച്ചു.
സ്കൂ​ൾ ലീ​ഡ​ർ പി. ​ന​വ​നീ​ത ആ​ദ്യ തൈ ​ന​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​ഴ​യോ​ര സം​ര​ക്ഷ​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെക്കുറി​ച്ച് ദി​വാ​ക​ര​ൻ ക​ടിഞ്ഞിമൂല ക്ലാ​സെ​ടു​ത്തു തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തി​ന് പു​ഴ​യോ​രം സ​ന്ദ​ർ​ശി​ക്കു​ക​യും അ​വി​ടെ​യു​ള്ള വി​വി​ധ​ങ്ങ​ളാ​യ ഔ​ഷ​ധ സ​സ്യ​ങ്ങ​ളേ​യും പ​രി​ച​യ​പ്പെ​ടു​ത്തി.
മു​ഖ്യാ​ധ്യാ​പി​ക ശ്രീ​ദേ​വി, പി​ടി​എ പ്ര​സി​ഡ​ന്‍റ് സി. ​പ്ര​ഭാ​ക​ര​ൻ, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ന്ധ്യ മി​ഥു​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.