ഉ​പ്പ​ള​പ്പു​ഴ​യു​ടെ പു​ന​രു​ജ്ജീ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഭ​ര​ണാ​നു​മ​തി
Thursday, November 21, 2019 1:36 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ലെ 12 ന​ദി​ക​ളി​ൽ ജ​ല​ക്ഷാ​മം ഏ​റ്റ​വു​മ​ധി​കം നേ​രി​ടു​ന്ന ഉ​പ്പ​ള​പ്പു​ഴ​യു​ടെ സം​ര​ക്ഷ​ണ​ത്തി​നു​വേ​ണ്ടി​യു​ള്ള പു​ന​രു​ജ്ജീ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ സാ​ധ്യ​താപ​ഠ​ന​ത്തി​ന് കാ​സ​ർ​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജ് ജി​ല്ലാ​ത​ല സ​മി​തി ഭ​ര​ണാ​നു​മ​തി ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചു.
3.5 ല​ക്ഷം രൂ​പ​യാ​ണ് ഇ​തി​നാ​യി വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്. കേ​ര​ള​ത്തി​ൽ ന​ന്നാ​യി മ​ഴ ല​ഭി​ക്കു​ന്ന ജി​ല്ല​യി​ൽ ഒ​ന്നാ​യ കാ​സ​ർ​ഗോ​ഡ് ഇ​ന്ന് വ​ള​രെ വ​ലി​യ ജ​ല​ക്ഷാ​മ​മാ​ണ് വേ​ന​ൽ​ക്കാ​ല​ത്ത് നേ​രി​ടു​ന്ന​ത്.
ഭൂ​പ്ര​കൃ​തി​യി​ലു​ള്ള മാ​റ്റ​ങ്ങ​ളും സ​മു​ദ്ര​ത്തി​ൽ നി​ന്നു​ള്ള കു​റ​ഞ്ഞ ദൂ​ര​വും കാ​ര​ണം ജ​ലം ന​ദി​യി​ൽ നി​ന്ന് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ന​ഷ്ട​പ്പെ​ടു​ന്ന അ​വ​സ്ഥ​യാ​ണ് ഉ​ള്ള​ത്.
ക​ർ​ണാ​ട​ക​ത്തി​ലെ വീ​ര​ക​ന്പാ മ​ല​നി​ര​ക​ളി​ൽ നി​ന്ന് ഉ​ത്ഭ​വി​ച്ച് കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ മ​ഞ്ചേ​ശ്വ​രം താ​ലൂ​ക്കി​ലൂ​ടെ പ്ര​വേ​ശി​ച്ച് ഒ​ഴു​കു​ന്ന ഉ​പ്പ​ള​പു​ഴ​യു​ടെ അ​വ​സ്ഥ മ​ന​സി​ലാ​ക്കി​യാ​ണ് ജി​ല്ലാ ക​ള​ക്ട​ർ ഡി. ​സ​ജി​ത്ബാ​ബു പു​ന​രു​ജ്ജീ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​നു​ള​ള ആ​ശ​യം ന​ട​പ്പി​ലാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.
ഇ​തി​നാ​യി ഒ​ന്പ​തു ഗ്രാ​മ​ങ്ങ​ളി​ലും നാ​ലു പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​യി വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ന​ദി​യു​ടെ 17 സ​ബ് വാ​ട്ട​ർ ഷെ​ഡു​ക​ളി​ലും 26 മൈ​ക്രോ ഷെ​ഡു​ക​ളി​ലും വി​ശ​ദ​മാ​യ പ​ഠ​നം ന​ട​ത്തു​ന്ന​തി​നാ​യി പ്ര​ത്യേ​കം അ​നു​മ​തി ന​ൽ​കി​യി​ട്ടു​ള്ള​ത്.