നി​യ​ന്ത്ര​ണം​വി​ട്ട വാ​ൻ പാ​ല​ത്തി​ന്‍റെ കൈ​വ​രി​യി​ൽ ഇ​ടി​ച്ചു​തൂ​ങ്ങി
Thursday, November 21, 2019 1:36 AM IST
ചെ​റു​വ​ത്തൂ​ർ: കാ​ര്യ​ങ്കോ​ട് പാ​ല​ത്തി​ൽ വീ​ണ്ടും അ​പ​ക​ടം. ദേ​ശീ​യ​പാ​ത​യി​ലെ കാ​ര്യ​ങ്കോ​ട് പാ​ല​ത്തി​ൽ നി​യ​ന്ത്ര​ണം​വി​ട്ട വാ​ൻ കൈ​വ​രി​ക​ളി​ലി​ടി​ച്ചു തൂ​ങ്ങി​നി​ന്നു. വാ​ൻ ഓ​ടി​ച്ച ചീ​മേ​നി പൊ​താ​വൂ​രി​ലെ കെ. ​ആ​ന​ന്ദി (30)നെ ​പ​രി​ക്കു​ക​ളോ​ടെ ചെ​റു​വ​ത്തൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ത​ല​നാ​രി​ഴ​യ്ക്കാ​ണ് വാ​ൻ പു​ഴ​യി​ലേ​ക്കു വീ​ഴാ​തി​രു​ന്ന​ത്. ഇ​ന്ന​ലെ രാ​ത്രി ഒ​മ്പ​തോ​ടെ​യാ​ണ് അ​പ​ക​ടം.
നീ​ലേ​ശ്വ​രം ഭാ​ഗ​ത്തു നി​ന്ന് ചെ​റു​വ​ത്തൂ​ർ ഭാ​ഗ​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്ന ഓ​ംനി വാ​ൻ കാ​ര്യ​ങ്കോ​ട് പാ​ല​ത്തി​ന് മു​ക​ളി​ൽ ക​യ​റ​വേ റോ​ഡി​ന് മ​ധ്യ​ത്തി​ലെ കു​ഴി ഒ​ഴി​വാ​ക്കാ​ൻ വെ​ട്ടി​ച്ച​പ്പോ​ൾ നി​യ​ന്ത്ര​ണം​വി​ട്ടു പാ​ല​ത്തി​ന്‍റെ കൈ​വ​രി​യി​ലേ​ക്ക് വാ​ൻ പാ​ഞ്ഞു​ക​യ​റു​ക​യാ​യി​രു​ന്നു.
ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ർ വ​ടം​കെ​ട്ടി വാ​ൻ റോ​ഡി​ലേ​ക്ക് മാ​റ്റു​ക​യും പി​ന്നീ​ട് നീ​ലേ​ശ്വ​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തിക്കുകയും ചെയ്തു.
വ​ർ​ഷ​ങ്ങ​ളാ​യി കാ​ര്യ​ങ്കോ​ട് പാ​ല​ത്തി​ന് സ​മീ​പം അ​പ​ക​ട​പ്പാ​ത​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം മ​യി​ച്ച​യി​ൽ ബൈ​ക്ക് വ്യൂ​ഹ​ത്തി​ലേ​ക്കു കാ​ർ ഇ​ടി​ച്ചു​ക​യ​റി യു​വാ​ക്ക​ൾ​ക്കു പ​രി​ക്കേ​റ്റി​രു​ന്നു.