താഴ്ന്നുകിടക്കുന്ന വൈദ്യുത ലൈനുകൾ അപകടഭീഷണി ഉ‍യർത്തുന്നു
Thursday, November 21, 2019 1:36 AM IST
വെ​ള്ള​രി​ക്കു​ണ്ട്: വൈ​ദ്യു​ത ലൈ​നു​ക​ൾ താ​ഴ്ന്നു കി​ട​ക്കു​ന്ന​ത് അ​പ​ക​ട​ഭീ​ഷ​ണി​യാ​കു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം ടൂ​റി​സ്റ്റ് ബ​സ് വൈ​ദ്യു​ത ലൈ​നി​ൽ കു​ടു​ങ്ങി. വ​ൻ​ദു​ര​ന്തം വ​ഴി മാ​റി​യ​ത് ത​ല​നാ​രി​ഴ​യ്ക്ക്.
ചു​ള്ളി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ നി​ന്ന് യാ​ത്ര​തി​രി​ച്ച ടൂ​റി​സ്റ്റ് ബ​സ് നാ​ട്ട​ക്ക​ൽ റോ​ഡി​ൽ വ​ച്ചാ​ണ് വൈ​ദ്യു​തി ലൈ​നി​ൽ കു​ടു​ങ്ങി​യ​ത്. എ​ന്നാ​ൽ ഈ ​സ​മ​യം വൈ​ദ്യു​തി നി​ല​ച്ച​തി​നാ​ൽ ദു​ര​ന്തം ഒ​ഴി​വാ​കു​കയാ​യി​രു​ന്നു.
മൂ​ന്നു വ​ർ​ഷ​മാ​യി നാ​ട്ടു​കാ​ർ നി​ര​ന്ത​രം പ​രാ​തി ന​ൽ​കി​യി​ട്ടും ലൈ​ൻ ഉ​യ​ർ​ത്താ​ൻ യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ല.
ഒ​രു വ​ർ​ഷം മു​ൻ​പ് വൈ​ക്കോ​ൽ ക​യ​റ്റി​വ​ന്ന ജീ​പ്പ് ലൈ​നി​ൽ ത​ട്ടി പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചി​രു​ന്നു. ഒ​രു ജീ​പ്പ് ക​ട​ന്നു​പോ​ക​ണ​മെ​ങ്കി​ൽ പോ​ലും ക​മ്പ് ഉ​പ​യോ​ഗി​ച്ച് ലൈ​ൻ ഉ​യ​ർ​ത്തി​പ്പി​ടി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ്.
എ​ത്ര​യും വേ​ഗം ഈ ​വൈ​ദ്യു​ത ലൈ​നു​ക​ൾ ഉ​യ​ർ​ത്തി സ്ഥാ​പി​ച്ചി​ല്ലെ​ങ്കി​ൽ ഭീ​മ​ന​ടി സെ​ക്‌​ഷ​ൻ ഓ​ഫീ​സി​ന് മു​ന്നി​ൽ ഉ​പ​രോ​ധ സ​മ​രം ന​ട​ത്തു​മെ​ന്ന് നാ​ട്ടു​കാ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.