500 കി​ലോ പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി
Thursday, November 21, 2019 1:36 AM IST
മ​ഞ്ചേ​ശ്വ​രം: മ​ഞ്ചേ​ശ്വ​രം എ​ക്സൈ​സ് ചെ​ക്ക് പോ​സ്റ്റി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ ദു​ർ​ഗാം​ബ ടൂ​റി​സ്റ്റ് ബ​സി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന ഉ​ദ്ദേ​ശം 2,00,000 രൂ​പ വി​ല​മ​തി​ക്കു​ന്ന 500 കി​ലോ ഗ്രാം ​നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി. മ​ല​പ്പു​റം തി​രൂ​ര​ങ്ങാ​ടി സ്വ​ദേ​ശി സെ​യ്ത​ല​വി (48) അ​റ​സ്റ്റി​ലാ​യി. 14നും ​ഇ​തേ ബ​സി​ൽ നി​ന്ന് 350 കി​ലോ​യോ​ളം പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.
ഇ​തി​നെ​ക്കു​റി​ച്ച് ബ​സ് ജീ​വ​ന​ക്കാ​രെ ചോ​ദ്യം​ചെ​യ്ത​പ്പോ​ൾ മം​ഗ​ളൂരു​വി​ൽ നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് പാ​ഴ്സ​ൽ ആ​യി ബു​ക്ക് ചെ​യ്ത​താ​ണെ​ന്ന് അ​റി​യി​ച്ചു.
എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ. ​സ​ച്ചി​ദാ​ന​ന്ദ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​ബി. മു​ര​ളീ​ധ​ര​ൻ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ ഇ.​കെ. ബി​ജോ​യ്‌, പി. ​രാ​ജീ​വ​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ജാ​സ്മി​ൻ സേ​വ്യ​ർ, എ​ൽ. മോ​ഹ​ൻ കു​മാ​ർ എ​ന്നി​വ​രാ​ണ് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.