ഓ​ട്ടോ​ഡ്രൈ​വ​റെ ക​ട​ത്തി​ക്കൊ​ണ്ടു പോ​യി ആ​ക്ര​മി​ച്ചു വ​ഴി​യി​ൽ ത​ള്ളി
Thursday, November 21, 2019 1:34 AM IST
ചെ​റു​വ​ത്തൂ​ർ: എ​ട​ച്ചാ​ക്കൈ​യി​ൽ ഓ​ട്ടോ​ഡ്രൈ​വ​റെ കാ​റി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. പ​രി​ക്കേ​റ്റ കൈ​ത​ക്കാ​ട് സ്വ​ദേ​ശി എ​ൻ.​കെ. അ​ഹ​മ്മ​ദ് ക​ബീ​റി(21)​നെ കാ​ലി​നും കൈ​യ്ക്കും പ​രി​ക്കേ​റ്റ നി​ല​യി​ൽ ചെ​റു​വ​ത്തൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
പ​ട​ന്ന മൂ​സ​ഹാ​ജി മു​ക്കി​ൽ ഓ​ട്ടോ റി​ക്ഷ ഓ​ടി​ച്ചു​വ​രു​ന്ന ക​ബീ​റി​നെ എ​ട​ച്ചാ​ക്കൈ​യി​ൽ വ​ച്ചാ​ണ് ഓ​ട്ടോ ത​ട​ഞ്ഞു​നി​ർ​ത്തി കാ​റി​ലെ​ത്തി​യ സം​ഘം ക​യ​റ്റി​ക്കൊ​ണ്ടു​പോ​യ​ത്. മ​ർ​ദി​ച്ച ശേ​ഷം ആ​യി​റ്റി​യി​ലെ ആ​ളൊ​ഴി​ഞ്ഞ വ​ഴി​യി​ൽ ത​ള്ളു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. ച​ന്തേ​ര പോ​ലീ​സ് സാ​ബി​ർ, സ​ലിം, റ​സാ​ഖ്, ദി​ൽ​ഷാ​ദ് എ​ന്നീ നാ​ല് പേ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.