മംഗ​ലം​ക​ളി​യും അ​ലാ​മി​ക്ക​ളി​യും ക​ലാ​സ​ന്ധ്യ​ക​ള്‍​ക്ക് മാ​റ്റു​കൂ​ട്ടും
Thursday, November 21, 2019 1:34 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വം കാ​ഞ്ഞ​ങ്ങാ​ട് കൊ​ടി​യേ​റു​മ്പോ​ള്‍ ആ​ലാ​മി​പ്പ​ള്ളി പ​രി​സ​രം നാ​ടി​ന്‍റെ ത​ന​തു​ക​ല​ക​ളാ​യ മ​ംഗലം​ക​ളി​യു​ടേ​യും ആ​ലാ​മി​ക്ക​ളി​യു​ടേ​യും ചു​വ​ടു​ക​ള്‍ കൊ​ണ്ട് ഉ​ത്സ​വല​ഹ​രി​യി​ലേ​ക്ക് ന​ട​ന്നു​ക​യ​റും. ക​ലോ​ത്സ​വ​ത്തി​ല്‍ ഇ​ന​ങ്ങ​ള്‍ അ​ല്ലെ​ന്നി​രി​ക്കി​ലും കാ​സ​ർ​ഗോ​ഡി​ന്‍റെ സാം​സ്‌​കാ​രി​ക ഭൂ​പ​ട​ത്തി​ല്‍ ഈ ​ക​ല​ക​ള്‍​ക്കു​ള്ള സ്ഥാ​നം ത​ന്നെ​യാ​ണ് സാം​സ്‌​കാ​രി​ക സ​ന്ധ്യ​യി​ല്‍ ആ​സ്വാ​ദ​ക​ര്‍​ക്കാ​യി ഇ​വ അ​വ​ത​രി​പ്പി​ക്കാ​ന്‍ സം​ഘാ​ട​ക​രേ​യും പ്രേ​രി​പ്പി​ക്കു​ന്ന​ത്.
തു​ടി​താ​ള​ത്തി​നൊ​പ്പം ചു​വ​ടു​വ​യ്ക്കു​ന്ന മ​ംഗ​ലം​ക​ളി കാ​സ​ര്‍​ഗോ​ഡി​ന്‍റെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​ക​ളി​ലെ മാ​വി​ല​ന്‍, മ​ല​വേ​ട്ടു​വ​ന്‍ സ​മു​ദാ​യ​ങ്ങ​ളു​ടെ ഇ​ട​യി​ല്‍ പ്ര​ചാ​ര​ത്തി​ലു​ള്ള ഒ​രു സം​ഗീ​ത-നൃ​ത്ത​രൂ​പ​മാ​ണ്. ഈ ​വി​ഭാ​ഗ​ങ്ങ​ളു​ടെ വി​വാ​ഹാ​ഘോ​ഷ ച​ട​ങ്ങു​ക​ളി​ല്‍ കാ​ണു​ന്ന സ​വി​ശേ​ഷ​ത​യാ​ര്‍​ന്ന ഒ​രു ക​ലാ​രൂ​പ​മാ​ണി​ത്. മ​ല​വേ​ട്ടു​വ​രും മാ​വി​ല​രും പാ​ടു​ന്ന പാ​ട്ടു​ക​ള്‍ ത​മ്മി​ല്‍ വ്യ​ത്യാ​സം ഉ​ണ്ടെ​ന്നി​രി​ക്കി​ലും അ​വ​ത​ര​ണ​ത്തി​ല്‍ മൗ​ലി​ക​മാ​യ വ്യ​ത്യാ​സം കാ​ണാ​ന്‍ ക​ഴി​യി​ല്ല. പാ​ട്ടി​ന്‍റേ​യും തു​ടി​യു​ടേ​യും താ​ള​ത്തി​നൊ​ത്തു സ്ത്രീ-​പു​രു​ഷ​ന്‍​മാ​ര്‍ നൃ​ത്തം ച​വി​ട്ടും.
പ്ലാ​വ്, മു​രി​ക്ക് തു​ട​ങ്ങി​യ മ​ര​ങ്ങ​ളു​ടെ ത​ടി​യി​ല്‍ ഉ​ടു​മ്പ്, വെ​രു​ക് തു​ട​ങ്ങി​യ മൃ​ഗ​ങ്ങ​ളു​ടെ തോ​ല് ചേ​ര്‍​ത്തു​കെ​ട്ടി​യാ​ണ് തു​ടി നി​ര്‍​മി​ക്കു​ന്ന​ത്. ശ​ബ്ദം ക്ര​മീ​ക​രി​ക്കാ​നു​ള്ള പ്ര​ത്യേ​ക സം​വി​ധാ​നം ചെ​ണ്ട​യി​ലെ​ന്ന പോ​ലെ​ത​ന്നെ തു​ടി​യി​ലു​മു​ണ്ട്. മംഗലം​ക​ളി​യി​ല്‍ ഏ​ഴ് തു​ടി​ക​ളാ​ണ് സാ​ധാ​ര​ണ​യാ​യി ഉ​പ​യോ​ഗി​ച്ചു​വ​രു​ന്ന​ത്.
ക​ല്യാ​ണ​പ്പ​ന്ത​ലി​ലാ​ണ് മ​ംഗ​ലം​ക​ളി അ​ര​ങ്ങേ​റു​ക. കാ​ര​ണ​വ​ന്മാ​രും മൂ​പ്പ​ന്മാ​രും സ​ദ​സി​ല്‍ വ​ന്നി​രി​ക്കും. ക​ല്യാ​ണ​പ്പ​ന്ത​ലി​ലെ മ​ധ്യ​ഭാ​ഗ​ത്തു​ള്ള തൂ​ണി​നു ചു​റ്റു​മാ​യി മു​പ്പ​തോ​ളം സ്ത്രീ-​പു​രു​ഷ​ന്‍​മാ​ര്‍ നൃ​ത്തം ച​വി​ട്ടു​ന്ന രീ​തി​യാ​ണ് മംഗ​ലംക​ളി​യു​ടേ​ത്. പു​രു​ഷ​ന്മാ​ര്‍ മാ​ത്ര​മാ​ണ് വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. രാ​ത്രി​യി​ല്‍ ആ​രം​ഭി​ക്കുന്ന ക​ളി പു​ല​ര്‍​ച്ചെ വ​രെ തു​ട​രും.
മ​നു​ഷ്യ​ജീ​വി​ത​ത്തി​ന്‍റെ വ്യ​ക്ത​മാ​യ പ്ര​തി​ഫ​ല​ന​മാ​ണ് പ​ല പാ​ട്ടു​ക​ളി​ലും കാ​ണു​ന്ന​ത്. ഒ​രു പാ​ട്ടി​ല്‍ നി​ന്ന് മ​റ്റൊ​രു പാ​ട്ടി​ലേ​ക്കു ക​ട​ക്കു​മ്പോ​ള്‍ താ​ളം മാ​റ്റാ​നു​ള്ള അ​സാ​ധാ​ര​ണ​മാ​യ ക​ഴി​വ് തു​ടി ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍​ക്ക് ഉ​ണ്ടാ​കും. ഓ​രോ പാ​ട്ടി​ലും ഓ​രോ ക​ഥ​യാ​യി​രി​ക്കും പ്ര​തി​പാ​ദി​ക്കു​ന്ന​ത്. വൈ​വി​ധ്യ​മാ​ര്‍​ന്ന ആ​ശ​യ​മു​ള്‍​ക്കൊ​ള്ളു​ന്ന പാ​ട്ടു​ക​ള്‍ തു​ളു​വി​ലും മ​ല​യാ​ള​ത്തി​ലു​മാ​ണു​ള്ള​ത്. ഈ ​ക​ല​യെ ജ​ന​കീ​യ​മാ​ക്കി​യ​തി​ല്‍ മു​ഖ്യ​പ​ങ്ക് വ​ഹി​ച്ച വ്യ​ക്തി​ത്വ​മാ​ണ് പ​ര​പ്പ പു​ലി​യം​കു​ളം സ്വ​ദേ​ശി​നി​യാ​യ കാ​രി​ച്ചി​യ​മ്മ.