ചെ​റു​വ​ത്തൂ​രി​ന്‍റെ ചി​റ​കി​ലേ​റി കാ​സ​ർ​ഗോ​ഡ്
Thursday, November 21, 2019 1:34 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ ചെ​റു​വ​ത്തൂ​ർ ഉ​പ​ജി​ല്ല​യി​ലെ കാ​യി​ക​പ്ര​തി​ഭ​ക​ളു​ടെ മി​ക​വി​ൽ കാ​സ​ർ​ഗോ​ഡ് നി​ല മെ​ച്ച​പ്പെ​ടു​ത്തി. ഒ​രു സ്വ​ർ​ണ​വും മൂ​ന്നു​വീ​തം വെ​ള്ളി​യും വെ​ങ്ക​ല​വു​മ​ട​ക്കം 17 പോ​യി​ന്‍റാ​ണ് കാ​സ​ർ​ഗോ​ഡ് നേ​ടി​യ​ത്. പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ 12-ാം സ്ഥാ​ന​മാ​ണ് കാ​സ​ർ​ഗോ​ഡി​ന്.
മെ​ഡ​ൽ ജേ​താ​ക്ക​ളെ​ല്ലാം സ​ർ​ക്കാ​ർ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​ണ്. ആ​കെ ഏ​ഴു മെ​ഡ​ലു​ക​ളി​ൽ അ​ഞ്ചും ചെ​റു​വ​ത്തൂ​ർ ഉ​പ​ജി​ല്ല​യി​ലെ കു​ട്ടി​ക​ളാ​ണ് നേ​ടി​യ​ത്. ഇ​തി​ൽ ത​ന്നെ നാ​ലു മെ​ഡ​ലു​ക​ളും ചീ​മേ​നി ജി​എ​ച്ച്എ​സ്എ​സി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ്. കു​ട്ട​മ​ത്ത് ജി​എ​ച്ച്എ​സ്എ​സി​ലെ എ​ട്ടാം​ക്ലാ​സ് വി​ദ്യാ​ർ​ഥി കെ.​സി. സെ​ർ​വാ​നാ​ണ് കാ​സ​ർ​ഗോ​ഡി​നെ പൊ​ന്ന​ണി​യി​ച്ച​ത്.
സ​ബ് ജൂ​ണി​യ​ർ ഡി​സ്ക​സ് ത്രോ​യി​ൽ 41.58 മീ​റ്റ​ർ എ​റി​ഞ്ഞു മീ​റ്റ് റി​ക്കാ​ർ​ഡോ​ടെ​യാ​യി​രു​ന്നു സെ​ർ​വാ​ന്‍റെ സ്വ​ർ​ണ​നേ​ട്ടം. 14 വ​ർ​ഷം മു​ന്പ് പി.​ബി. അ​ന​ന്തി​ന്‍റെ 41.54 എ​ന്ന റി​ക്കാ​ർ​ഡാ​ണ് സെ​ർ​വാ​ൻ പ​ഴ​ങ്ക​ഥ​യാ​ക്കി​യ​ത്. സം​സ്ഥാ​ന സ്കൂ​ൾ മീ​റ്റി​ൽ ജി​ല്ല​യ്ക്ക് ഇ​തേ​യി​ന​ത്തി​ൽ ആ​ദ്യ​സ്വ​ർ​ണം സ​മ്മാ​നി​ച്ച അ​ച്ഛ​ൻ കെ.​സി. ഗി​രീ​ഷ് ത​ന്നെ​യാ​ണ് സെ​ർ​വാ​ന്‍റെ പ​രി​ശീ​ല​ക​ൻ. ഗി​രീ​ഷി​ന്‍റെ മ​റ്റൊ​രു ശി​ഷ്യ​യാ​യ അ​ഖി​ല രാ​ജു ര​ണ്ടു മെ​ഡ​ലു​ക​ളാ​ണ് ജി​ല്ല​യ്ക്ക് സ​മ്മാ​നി​ച്ച​ത്. ചീ​മേ​നി ജി​എ​ച്ച്എ​സ്എ​സി​ലെ ഒ​ന്പ​താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ അ​ഖി​ല ജൂ​ണി​യ​ർ വി​ഭാ​ഗം ഷോ​ട്ട്പു​ട്ടി​ൽ വെ​ള്ളി​യും ഡി​സ്ക​സ് ത്രോ​യി​ൽ വെ​ങ്ക​ല​വും നേ​ടി.
ക​ഴി​ഞ്ഞ​വ​ർ​ഷ​വും ഷോ​ട്ട്പു​ട്ടി​ൽ അ​ഖി​ല വെ​ള്ളി​മെ​ഡ​ൽ നേ​ടി​യി​രു​ന്നു. സീ​നി​യ​ർ വി​ഭാ​ഗം 110 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സി​ൽ കാ​സ​ർ​ഗോ​ഡ് സ്പോ​ർ​ട്സ് ഹോ​സ്റ്റ​ലി​ലെ ഡീ​ൻ ഹാ​ർ​മി​സ് ബി​ജു, ജൂ​ണി​യ​ർ വി​ഭാ​ഗം ജാ​വ​ലി​ൻ ത്രോ​യി​ൽ ചീ​മേ​നി ജി​എ​ച്ച്എ​സ്എ​സി​ലെ കെ.​വി.​ലാ​വ​ണ്യ എ​ന്നി​വ​ർ വെ​ള്ളി​യും ജൂ​ണി​യ​ർ വി​ഭാ​ഗം ഹൈ​ജ​ംപി​ൽ ചീ​മേ​നി ജി​എ​ച്ച്എ​സ്എ​സി​ലെ ടി.​കെ. ആ​ഷി​ക, സ​ബ് ജൂ​ണി​യ​ർ വി​ഭാ​ഗം ഡി​സ്ക​സ് ത്രോ​യി​ൽ ബ​ല്ല ഈ​സ്റ്റ് ജി​എ​ച്ച്എ​സ്എ​സി​ലെ വി. ​നേ​ഹ എ​ന്നി​വ​ർ വെ​ങ്ക​ല​വും ക​ര​സ്ഥ​മാ​ക്കി.
സ​മീ​പ​കാ​ല​ത്തെ ജി​ല്ല​യു​ടെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​ന​മാ​ണി​ത്. ക​ഴി​ഞ്ഞമേ​ള​യി​ൽ 13-ാം സ്ഥാ​ന​മാ​യി​രു​ന്നു. 2015ൽ ​ഒ​രു പോ​യി​ന്‍റ് പോ​ലും നേ​ടാ​നാ​കാ​തെ നാ​ണം​കെ​ട്ടു മ​ട​ങ്ങാ​നാ​യി​രു​ന്നു വി​ധി.