പെ​ൺ​കു​ട്ടി​ക​ൾ​ക്ക് സൗ​ജ​ന്യ ഫു​ട്ബോ​ൾ പ​രി​ശീ​ല​നം
Thursday, November 21, 2019 1:34 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സം​സ്ഥാ​ന കാ​യി​ക യു​വ​ജ​ന​കാ​ര്യാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പെ​ൺ​കു​ട്ടി​ക​ൾ​ക്ക് ഫു​ട്ബോ​ളി​ൽ സൗ​ജ​ന്യ പ​രി​ശീ​ല​നം ന​ൽ​കും. പ​രി​ശീ​ല​ന​ത്തി​നു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് 23ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നു കാ​ഞ്ഞ​ങ്ങാ​ട് ബ​ല്ല ഈ​സ്റ്റ് ജി​എ​ച്ച്എ​സ്എ​സി​ൽ ന​ട​ക്കും.
11-10-2009ൽ ജ​നി​ച്ച താ​ത്പ​ര്യ​മു​ള്ള പെ​ൺ​കു​ട്ടി​ക​ൾ ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ്, ആ​ധാ​ർ എ​ന്നി​വ​യു​ടെ പ​ക​ർ​പ്പു​സ​ഹി​തം സ്പോ​ർ​ട്സ് യൂ​ണി​ഫോ​മി​ൽ ഹാ​ജ​രാ​ക​ണം. മു​ൻ​കൂ​ട്ടി പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത​വ​ർ​ക്ക് സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് യൂ​ണി​ഫോം, കി​റ്റ്, ഭ​ക്ഷ​ണം, പ​രി​ശീ​ല​ന ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന​തോ​ടൊ​പ്പം മി​ക​ച്ച കോ​ച്ചു​ക​ളു​ടെ സേ​വ​ന​വും ല​ഭ്യ​മാ​ക്കും.
പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഈ ​പ​ദ്ധ​തി ജി​ല്ല​യി​ൽ കാ​ഞ്ഞ​ങ്ങാ​ട്ട് മാ​ത്ര​മാ​ണ് ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ള്ള​ത്. താ​ത്പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​നി​ക​ൾ അ​വ​സ​രം പ​ര​മാ​വ​ധി ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നു പ​ദ്ധ​തി​യു​ടെ നോ​ഡ​ൽ ഓ​ഫീ​സ​റാ​യ റ​വ​ന്യൂ മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ണ​ൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി എം. ​ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ അ​റി​യി​ച്ചു.