റി​ലേ​യി​ൽ കോ​ഴി​ക്കോ​ടി​ന് ഡ​ബി​ൾ
Wednesday, November 20, 2019 1:58 AM IST
മാ​ങ്ങാ​ട്ടു​പ​റ​ന്പ്: സം​സ്ഥാ​ന സ്കൂ​ൾ കാ​യി​കോ​ത്സ​വ​ത്തി​ന്‍റെ അ​വ​സാ​ന ഇ​ന​മാ​യ 4x400 മീ​റ്റ​ർ റി​ലേ മ​ത്സ​ര​ങ്ങ​ളി​ൽ കോ​ഴി​ക്കോ​ടി​ന് ഡ​ബി​ൾ. സീ​നി​യ​ർ, ജൂ​ണി​യ​ർ പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ലാ​ണ് കോ​ഴി​ക്കോ​ട് സ്വ​ർ​ണം നേ​ടി​യ​ത്. സീ​നി​യ​ർ ആ​ൺ​കു​ട്ടി​ക​ളി​ൽ കോ​ട്ട​യ​വും ജൂ​ണി​യ​ർ ആ​ൺ​കു​ട്ടി​ക​ളി​ൽ തി​രു​വ​ന​ന്ത​പു​ര​വും സ്വ​ർ​ണം നേ​ടി.

സെ​ന്‍റ് ജോ​സ​ഫ്സ് പു​ല്ലൂ​രാം​പാ​റ​യി​ലെ കൃ​ഷ്ണേ​ന്ദു ഉ​ണ്ണി​കൃ​ഷ്ണ​ൻ, സാ​നി​യ ട്രീ​സ് ജോ​യി, ജി​ജി​എ​ച്ച്എ​സ് ബാ​ലു​ശേ​രി​യി​ലെ പ്ര​തി​ഭ വ​ർ​ഗീ​സ്, എ​എം​എ​ച്ച്എ​സ് പൂ​വ​ന്പാ​യി​യി​ലെ എ​ൽ​ഗ തോ​മ​സ് എ​ന്നി​വ​രാ​യി​രു​ന്നു ജൂ​ണി​യ​ർ പെ​ൺ​കു​ട്ടി​ക​ളി​ലെ കോ​ഴി​ക്കോ​ട് ടീം. ​പാ​ല​ക്കാ​ട് വെ​ള്ളി​യും ക​ണ്ണൂ​ർ വെ​ങ്ക​ല​വും സ്വ​ന്ത​മാ​ക്കി. സീ​നി​യ​ർ പെ​ൺ​കു​ട്ടി​ക​ളി​ൽ ക​ട്ടി​പ്പാ​റ ഹോ​ളി​ഫാ​മി​ലി സ്കൂ​ളി​ലെ അ​ന്ന അ​ൽ​ന ജേ​ക്ക​ബ്, സെ​ന്‍റ് ജോ​സ​ഫ്സ് പു​ല്ലൂ​രാം​പാ​റ​യി​ലെ രേ​ഷ്മ ജോ​യി, കെ.​ടി.​ആ​ദി​ത്യ, ട്രീ​സ് മാ​ത്യു എ​ന്നി​വ​ർ കോ​ഴി​ക്കോ​ടി​നു വേ​ണ്ടി കു​തി​ച്ചു. തി​രു​വ​ന​ന്ത​പു​രം വെ​ള്ളി​യും ക​ണ്ണൂ​ർ വെ​ങ്ക​ല​വും നേ​ടി.

സീ​നി​യ​ർ ആ​ൺ​കു​ട്ടി​ക​ളി​ൽ സ്വ​ർ​ണം നേ​ടി​യ കോ​ട്ട​യം ടീം: ​പൂ​ഞ്ഞാ​ർ‌ എ​സ്എം​വി എ​ച്ച്എ​സ്എ​സി​ലെ അ​രു​ൺ സ​തീ​ഷ്, സി​റി​ൾ ലി​ജോ, പാ​ല മ​ഹാ​ത്മാ​ഗാ​ന്ധി ഗ​വ.​എ​ച്ച്എ​സ്എ​സി​ലെ ആ​ർ. ഗൗ​തം കൃ​ഷ്ണ, കു​റു​ന്പ​നാ​ടം സെ​ന്‍റ് പീ​റ്റേ​ഴ്സ് എ​ച്ച്എ​സ്എ​സി​ലെ ശ​ര​ത് സ​ന്തോ​ഷ്. പാ​ല​ക്കാ​ടും ആ​ല​പ്പു​ഴ​യും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി. ജൂ​ണി​യ​ർ ആ​ൺ​കു​ട്ടി​ക​ളി​ൽ ഒ​ന്നാം​സ്ഥാ​നം നേ​ടി​യ തി​രു​വ​ന​ന്ത​പു​രം ടീം: ​തി​രു​വ​ന​ന്ത​പു​രം സാ​യി​യി​ലെ ആ​ഗ്ന​ൽ ബെ​ർ​ണാ​ഡ്, ആ​ന​ന്ദ് സ​ജി​ൻ, ജോ​യ​ൽ പ​ന​ച്ചി​ക്ക​ൽ, ജി.​വി.​രാ​ജ​യി​ലെ എ​സ്.​അ​ക്ഷ​യ്. പാ​ല​ക്കാ​ടി​നും തൃ​ശൂ​രി​നു​മാ​ണ് വെ​ള്ളി​യും വെ​ങ്ക​ല​വും.