കോ​ഴി​ക്കോ​ടി​ന് പു​ല്ലൂ​രാം​പാ​റ​യും ക​ട്ടി​പ്പാ​റ​യും
Wednesday, November 20, 2019 1:58 AM IST
ഇ​ത്ത​വ​ണ​ത്തെ സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക മേ​ള​യി​ൽ മി​ക​ച്ച നേ​ട്ടം എ​ന്നു പ​റ​യു​ന്ന​ത് പു​ല്ലൂ​രാം​പാ​റ സെ​ന്‍റ് ജോ​സ​ഫ് ഹൈ​സ്കൂ​ളി​ന്‍റേ​താ​ണ്. മൂ​ന്ന് സ്വ​ർ​ണ​വും മൂ​ന്ന് വെ​ള്ളി​യും പ​ത്ത് വെ​ങ്ക​ല​വും അ​ട​ക്കം 16 മെ​ഡ​ലു​ക​ൾ നേ​ടി കാ​യി​ക മേ​ള​യി​ൽ മൂ​ന്നാം സ്ഥാ​നം സ്വ​ന്ത​മാ​ക്കി.

32.33 പോ​യി​ന്‍റാ​ണ് പു​ല്ലൂ​രാം​പാ​റ നേ​ടി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം 28 പോ​യി​ന്‍റാ​യി​രു​ന്നു പു​ല്ലൂ​രാം​പാ​റ നേ​ടി​യ​ത്. ടോ​മി ചെ​റി​യാ​ൻ ആ​ണ് മു​ഖ്യ​പ​രി​ശീ​ല​ക​ൻ. സു​നി​ൽ ജോ​ൺ, സി.​കെ. സ​ത്യ​ൻ, ജോ​സ​ഫ് ജോ​ൺ, നി​മ​ൽ, ധ​നൂ​പ് എ​ന്നി​വ​രും പ​രി​ശീ​ല​നം ന​ല്കി വ​രു​ന്നു​ണ്ട്. മ​ല​ബാ​ർ സ്പോ​ർ​ട്സ് അ​ക്കാ​ഡ​മി​യി​ലാ​ണ് കു​ട്ടി​ക​ളെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന​ത്.

ജൂ​ണി​യ​ർ ഗേ​ൾ​സ് വി​ഭാ​ഗ​ത്തി​ൽ ക​ട്ടി​പ്പാ​റ ഹോ​ളി ഫാ​മി​ലി എ​ച്ച്എ​സ്‌​എ​സ് ആ​ണ് ചാ​ന്പ്യ​ന്മാ​ർ. 17 പോ​യി​ന്‍റാ​ണ് ജൂ​ണി​യ​ർ ഗേ​ൾ​സ് വി​ഭാ​ഗ​ത്തി​ൽ ക​ട്ടി​പ്പാ​റ നേ​ടി​യ​ത്. ആ​കെ മൂ​ന്ന് സ്വ​ർ​ണ​വും ര​ണ്ട് വെ​ള്ളി​യും ഒ​രു വെ​ങ്ക​ല​വും നേ​ടി ഏ​ഴാം സ്ഥാ​ന​ത്തെ​ത്തു​ക​യും ചെ​യ്തു. 22 പോ​യി​ന്‍റാ​ണ് ഹോ​ളി ഫാ​മി​ലി നേ​ടി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം 14 പോ​യി​ന്‍റാ​യി​രു​ന്നു ല​ഭി​ച്ച​ത്. പി.​ടി. മി​നീ​ഷാ​ണ് സ്കൂ​ളി​ന്‍റെ പ​രി​ശീ​ല​ക​ൻ. 18 കു​ട്ടി​ക​ളു​മാ​യാ​ണ് ഹോ​ളി ഫാ​മി​ലി എ​ച്ച്എ​സ്‌​എ​സ് മ​ത്‌​സ​രി​ക്കാ​ൻ എ​ത്തി​യ​ത്.