ഹൃദയം നിറയെ സ്നേഹത്തോടെ നമുക്ക് അവരെ വരവേൽക്കാം
Tuesday, November 19, 2019 1:12 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കൗ​മാ​ര ക​ലാ​മേ​ള​യു​ടെ ചി​ല​മ്പൊ​ലി കേ​ട്ടു തു​ട​ങ്ങി. 28 വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷം ക​ലോ​ത്സ​വം ജി​ല്ല​യി​ലെ​ത്തു​മ്പോ​ള്‍ അ​തി​ഥി​ക​ളെ എ​ങ്ങ​നെ​യൊ​ക്കെ​യാ​ണ് സ​ത്ക​രി​ക്കേ​ണ്ട​തെ​ന്ന് ആ​ലോ​ചി​ച്ച് കൈ​മെ​യ് മ​റ​ന്നു ഒ​രു​ക്ക​ങ്ങ​ള്‍ ന​ട​ത്തു​ക​യാ​ണ് നാ​ട്ടു​കാ​ര്‍.
അ​ലാ​മി​ക്ക​ളി​യും മം​ഗ​ലം​ക​ളി​യും മാ​വി​ല​ന്‍​പാ​ട്ടും മ​ത​മൈ​ത്രി വി​ളി​ച്ചോ​തു​ന്ന ആ​ലി​ച്ചാ​മു​ണ്ഡി​യും മു​ക്രി​പ്പോ​ക്ക​റും ബ​പ്പി​രി​യ​ന്‍ തെ​യ്യ​വും ഉ​മ്മ​ച്ചി​ത്തെ​യ്യ​വു​മെ​ല്ലാം ചേ​ര്‍​ന്ന സം​സ്‌​കാ​രവൈ​വി​ധ്യ​ത്തി​ന്‍റെ നാ​ട്. മ​ല​യാ​ളം മാ​തൃ ഭാ​ഷ​യ​ല്ലാ​തി​രു​ന്നി​ട്ടും മ​ല​യാ​ളി​ക​ളെ നെ​ഞ്ചോ​ടു ചേ​ര്‍​ത്ത ക​ന്ന​ഡ​യും തു​ളു​വും കൊ​ങ്ങി​ണി​യും ബ്യാ​രി​യും സം​സാ​രി​ക്കു​ന്ന ഭാ​ഷാ ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍.
ന​ല്ല അ​സ​ല് അ​വി​ല്‍ മി​ല്‍​ക്കും കാ​സ​ർ​ഗോ​ഡ​ൻ സാ​രി​യും ത​ള​ങ്ക​ര​ത്തൊ​പ്പി​യും കി​ട്ടു​ന്ന കാ​സ​ർ​ഗോ​ഡേ​ക്ക് എ​ത്തു​ന്ന പ്ര​തി​ഭ​ക​ളെ​യെ​ല്ലാം ചേ​ര്‍​ത്തു​പി​ടി​ച്ചു സ്‌​നേ​ഹം പ​ക​രാ​ന്‍ ഈ ​നാ​ട് ഒ​രു​ങ്ങു​ക​യാ​ണ്. തു​ളു​നാ​ട്ടി​ലെ സു​ര​ങ്ക​ക​ളി​ലൂ​ടെ ഒ​ഴു​കു​ന്ന വെ​ള്ളം പോ​ലെ ശു​ദ്ധ​മാ​ണ് ഈ ​നാ​ടും.
ച​ന്ദ്ര​ഗി​രി​ക്കു വ​ട​ക്ക് ക​ലോ​ത്സ​വ​ത്തി​ന് വേ​ദി​ക​ളി​ല്ലെ​ന്നി​രി​ക്കി​ലും ജി​ല്ല​യു​ടെ മു​ഴു​ന്‍ സ്‌​നേ​ഹ​വും കാ​ഞ്ഞ​ങ്ങാ​ട്ടേ​ക്ക് ഒ​ഴു​കും എ​ന്ന​ത് സം​ശ​യ​മി​ല്ലാ​ത്ത കാ​ര്യം ത​ന്നെ. 28 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്പ് ജി​ല്ല രൂ​പീ​ക​രി​ച്ചു കേ​വ​ലം ആ​റ് വ​ര്‍​ഷം മാ​ത്രം പ്രാ​യ​മു​ള​ള​പ്പോ​ള്‍ ക​ലോ​ത്സ​വ​ത്തി​ന് ആ​തി​ഥ്യ​മ​രു​ളി​യ ച​രി​ത്രം ഈ ​നാ​ടി​നു​ണ്ട്.
അ​ന്നും സം​ഘാ​ട​ക​മി​ക​വി​ന് പേ​രെ​ടു​ത്ത ജി​ല്ല വീ​ണ്ടും കാ​ത്തി​രി​ക്കു​ന്ന​ത് നാ​ട്ടി​ലെ​ത്തു​ന്ന​വ​രെ സ​ത്ക​രി​ക്കാ​ന്‍ ത​ന്നെ​യാ​ണ്. നാ​ടി​ന്‍റെ ഓ​രോ മേ​ഖ​ല​യും ക​ലോ​ത്സ​വ​ത്തി​നാ​യു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്. ഭ​ക്ഷ​ണ​മൊ​രു​ക്കാ​ന്‍ പ​ന്ത​ലൊ​രു​ക്കാ​ന്‍, മ​ണ്ണും വെ​ള്ള​വും മ​ലി​ന​മാ​കാ​തി​രി​ക്കാൻ​, ന​ല്ല താ​മ​സ​സൗ​ക​ര്യ​മൊ​രു​ക്കാ​ന്‍... അ​ങ്ങ​നെ അ​ങ്ങ​നെ.... ക​ലോ​ത്സ​വ വേ​ദി​ക​ളോ​ട് ചേ​ര്‍​ന്ന ഓ​രോ വീ​ടും അ​തി​ഥി​ക​ളെ കാ​ത്തി​രി​ക്കു​ക​യാ​ണ് താ​മ​സി​ക്കാ​ന്‍ ഇ​ടം കി​ട്ടാ​ത്ത​വ​രെ ഒ​പ്പം​കൂ​ട്ടാ​ന്‍, കൂ​ടെ ഞ​ങ്ങ​ളു​ണ്ടെ​ന്ന് പ​റ​യാ​ന്‍. അ​ങ്ങ​നെ തു​ളു​നാ​ടി​ന്‍റെ സ്‌​നേ​ഹംനി​റ​ഞ്ഞ രാ​പ്പക​ലു​ക​ള്‍ ക​ലാ​പ്ര​തി​ഭ​ക​ളെ വീ​ണ്ടും ഈ ​നാ​ട്ടി​ലേ​ക്ക് വി​ളി​ക്കും.
കാ​സ​ര്‍​ഗോ​ഡ​ൻ ക​ലാ​സാ​യാ​ഹ്ന​ങ്ങ​ള്‍ അ​ത്ര​മേ​ല്‍ പ്രി​യ​പ്പെ​ട്ട​താ​ക്കാ​ന്‍ ഒ​രു നാ​ടു​മു​ഴു​വ​ന്‍ ഒ​രു​ങ്ങു​ക​യാ​ണ്.