പ​രി​ശീ​ല​നം ഇ​ന്ന്
Tuesday, November 19, 2019 1:12 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വം ഗ്രീ​ൻ പ്രോ​ട്ടോ​കോ​ൾ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗ്രീ​ൻ പ്രോ​ട്ടോ​കോ​ൾ വ​ള​ണ്ടി​യേ​ഴ്സി​നു​ള്ള ഏ​ക​ദി​ന പ​രി​ശീ​ല​നം ഇ​ന്നു രാ​വി​ലെ പ​ത്തി​നു കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ച് ന​ട​ക്കും.
ജി​ല്ല ശു​ചി​ത്വ മി​ഷ​ൻ കോ- ​ഓ​ർ​ഡി​നേ​റ്റ​ർ പി.​വി. ജ​സീ​ർ, പ്രോ​ഗ്രാം ഓ​ഫീ​സ​ർ ര​ഞ്ജി​ത്ത്, എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ സു​രേ​ഷ് ക​സ്തൂ​രി, നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഹ​രി​ദാ​സ​ൻ, ഗ്രീ​ൻ പ്രോ​ട്ടോ​കോ​ൾ ക​മ്മി​റ്റി ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ കെ.​ജെ. ഫാ​ബി​യ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ഗൗ​രി ഉ​ദ്ഘാ​ട​നം ചെ​യ്യും.

പ്രോ​ഗ്രാം ക​മ്മി​റ്റി
പ​രി​ശീ​ല​നം
ന​ൽ​കി

കാ​ഞ്ഞ​ങ്ങാ​ട്: സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വം പ്രോ​ഗ്രാം ക​മ്മി​റ്റി പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. സൂ​ര്യ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന പ​രി​ശീ​ല​ന ശി​ൽ​പ്പ​ശാ​ല ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി.​വി. ര​മേ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​വി. മ​ദ​ന​മോ​ഹ​ന​ൻ പ​രി​ശീ​ല​ന ക്ലാ​സ് കൈ​കാ​ര്യം ചെ​യ്തു. ജി​ല്ലാ ഐ​ടി കോ-​ഓ​ർ​ഡി​നേ​റ്റ​ർ രാ​ജേ​ഷ്, കെ. ​രാ​ജ്മോ​ഹ​ൻ, കെ. ​രാ​ഘ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്രോ​ഗ്രാം ക​മ്മി​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം 22ന് ​ഹൊ​സ്ദു​ർ​ഗ് ജി​എ​ച്ച്എ​സ്എ​സി​ൽ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു. പ്രോ​ഗ്രാം ചാ​ർ​ട്ട് പ്ര​കാ​ശ​ന ക​ർ​മം ന​ട​ത്താ​ൻ തീ​രു​മാ​ന​മാ​യി. എ​ല്ലാ​വേ​ദി​ക​ളി​ലും ഡി​ജി​റ്റ​ൽ സ്കോ​ർ ബോ​ർ​ഡ് സ്ഥാ​പി​ക്കും. പ്രോ​ഗ്രാം ക​മ്മി​റ്റി​യു​ടെ ബ്ലോ​ഗി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ സം​ഘാ​ട​ക​സ​മി​തി ഓ​ഫീ​സി​ൽ ന​ട​ത്തും.