വി​ദ്യാ​ഭ്യാ​സ സ്‌​കോ​ള​ര്‍​ഷി​പ്പ്: അ​പേ​ക്ഷാ തീ​യ​തി നീ​ട്ടി
Friday, November 15, 2019 1:59 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കേ​ര​ള മോ​ട്ടോ​ര്‍ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി​യി​ല്‍ അം​ഗ​ങ്ങ​ളാ​യ​വ​രു​ടെ മ​ക്ക​ള്‍​ക്ക് 2019-20 വ​ര്‍​ഷ​ത്തേ​ക്കു​ള്ള വി​ദ്യാ​ഭ്യാ​സ സ്‌​കോ​ള​ര്‍​ഷി​പ്പി​ന് അ​പേ​ക്ഷ ന​ല്‍​കു​ന്ന അ​വ​സാ​ന തീ​യ​തി 30 വ​രെ നീ​ട്ടി. ഫോ​ണ്‍:0467 2205380.

കു​ടി​ശി​ക തു​ക
ഒ​റ്റ​ത്ത​വ​ണ അ​ടയ്​ക്കാം

കാ​സ​ർ​ഗോ​ഡ്:​ പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ നി​ന്നും വാ​യ്പ എ​ടു​ത്ത് കു​ടി​ശ്ശി​ക​യാ​യി റ​വ​ന്യു റി​ക്ക​വ​റി ന​ട​പ​ടി നേ​രി​ടു​ന്ന ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് കു​ടി​ശി​ക തു​ക ഒ​റ്റ​ത്ത​വ​ണ​യാ​യി അ​ട​ച്ചു തീ​ര്‍​ക്കാ​ന്‍ അ​വ​സ​രം. ഇ​ങ്ങ​നെ അ​ട​ച്ചു തീ​ര്‍​ക്കു​മ്പോ​ള്‍ നാ​ലു ശ​ത​മാ​നം റ​വ​ന്യു റി​ക്ക​വ​റി ചാ​ര്‍​ജ് ഇ​ന​ത്തി​ല്‍ ഇ​ള​വ് ല​ഭി​ക്കും. ഇ​തി​ന് പു​റ​മേ ര​ണ്ട് ശ​ത​മാ​നം പി​ഴ​പ്പ​ലി​ശ ഇ​ള​വ് പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​നും ന​ല്‍​കും.​നോ​ട്ടീ​സ് ചാ​ര്‍​ജും ഈ​ടാ​ക്കി​ല്ല. 15 മു​ത​ല്‍ 2020 മാ​ര്‍​ച്ച് 31 വ​രെ ഈ ​ആ​നു​കൂ​ല്യം ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് ല​ഭി​ക്കു​ന്ന​തി​നാ​യി ജി​ല്ല/ സ​ബ് ജി​ല്ലാ ഓ​ഫീ​സു​ക​ളി​ല്‍ പ്ര​ത്യേ​കം സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്.