വർണാഭമായി ശിശുദിനാഘോഷം
Friday, November 15, 2019 1:59 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജി​ല്ലാ ഭ​ര​ണ​കൂ​ടം, ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ യൂ​ണി​റ്റ്, വ​നി​താ വി​ക​സ​ന വ​കു​പ്പ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ശി​ശു​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ശി​ശു​ദി​ന റാ​ലി കാ​സ​ര്‍​ഗോ​ഡ് ഗ​വ. കോ​ള​ജ് പ​രി​സ​ര​ത്ത് ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ബീ​ഫാ​ത്തി​മ ഇ​ബ്രാ​ഹിം ഫ്ലാഗ് ഓ​ഫ് ചെ​യ്തു. തു​ട​ര്‍​ന്ന് നാ​യ​ന്മാ​ർ​മൂ​ല ടി​ഐ​എ​ച്ച്എ​സ്എ​സി​ല്‍ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി കു​ട്ടി​ക​ളു​ടെ പ്ര​സി​ഡ​ന്‍റ് കെ. ​പ്ര​ജ്ഞ ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ട്ടി​ക​ളു​ടെ സ്പീ​ക്ക​ര്‍ കെ. ​സ്വ​രൂ​പ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി ശി​ശു​ദി​ന സ​ന്ദേ​ശം അ​റി​യി​ച്ചു. ജി​ല്ലാ ക​ള​ക്ട​ര്‍ ഡി.​സ​ജി​ത് ബാ​ബു ശി​ശു​ദി​ന സ്റ്റാ​മ്പ് പ്ര​കാ​ശ​നം ചെ​യ്തു.​
ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ സി.​എ.​ബി​ന്ദു, കാ​സ​ര്‍​ഗോ​ഡ് എ​ഡി​സി (ജ​ന​റ​ല്‍) ബെ​വി​ന്‍ ജോ​ണ്‍, ശി​ശു​ക്ഷേ​മ​സ​മി​തി വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​പി.​വി.​ജാ​ന​കി, ശി​ശു​ക്ഷേ​മ സ​മി​തി സെ​ക്ര​ട്ട​റി മ​ധു മു​തി​യ​ക്കാ​ല്‍, ഡി​ഇ​ഒ എ​ന്‍.​ന​ന്ദി​കേ​ശ​ന്‍, ടി​ഐ​എ​ച്ച്എ​സ്എ​സ് പ്രി​ന്‍​സി​പ്പ​ൽ ടി.​പി. മു​ഹ​മ്മ​ദ​ലി, കു​സു​മം ജോ​ണ്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.
മാ​ല​ക്ക​ല്ല്: സെ​ന്‍റ് മേ​രീ​സ് എ​യു​പി സ്കൂ​ളി​ൽ ശി​ശു​ദി​നം ന​ട​ത്തി. 130 ചാ​ച്ചാ​ജി​മാ​രെ അ​ണി​നി​ര​ത്തി വ​ർ​ണ​ശ​ബ​ള​മാ​യ ശി​ശു​ദി​ന റാ​ലി​യും വി​വി​ധ​ങ്ങ​ളാ​യ മ​ത്സ​ര​ങ്ങ​ളും, ക​ലാ​പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചു, സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​ബൈ​ജു എ​ടാ​ട്ട്, പി​ടി​എ പ്ര​സി​ഡ​ന്‍റ് എ.​സി. സ​ജി, മു​ഖ്യാ​ധ്യാ​പ​ക​ൻ എം.​എ.​സ​ജി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
വെ​ള്ള​രി​ക്കു​ണ്ട്: വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് സ​മീ​പ​മു​ള്ള പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്തി ആ​ദ​രി​ക്ക​ണ​മെ​ന്ന വി​ദ്യാ​ഭാ​സ മ​ന്ത്രി​യു​ടെ ആ​ഹ്വാ​നം ശി​ശു​ദി​ന​ത്തി​ൽ ന​ട​പ്പി​ലാ​ക്കി നി​ർ​മ​ല​ഗി​രി എ​ൽ​പി സ്കൂ​ൾ മാ​തൃ​ക​യാ​യി. ഇ​തി​നോ​ട​കം 42ലേ​റെ അ​വാ​ർ​ഡു​ക​ൾ ക​ര​സ്ഥ​മാ​ക്കി​യ വ​ന്യ​ജീ​വി ഫോ​ട്ടോ​ഗ്ര​ഫ​ർ സി​ബി വെ​ള്ള​രി​ക്കു​ണ്ടി​നെ കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും പി​ടി​എ ഭാ​ര​വാ​ഹി​ക​ളും ചേ​ർ​ന്ന് ആ​ദ​രി​ച്ചു . മു​ഖ്യ​ധ്യാ​പി​ക സി​സ്റ്റ​ർ ടെ​സ്സി​ൻ, ജി​ന്‍റു ജോ​സ് ,പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ജു പ​ടി​ക​ര,പി.​കെ ബി​ന്ദു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
മാ​ലോം: വ​ള്ളി​ക്ക​ട​വ് സെ​ന്‍റ് സാ​വി​യോ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ശി​ശു​ദി​നം ആ​ഘോ​ഷി​ച്ചു. പ്ര​ഥ​മ പ്ര​ധാ​ന​മ​ന്ത്രി​യെ അ​നു​സ്മ​രി​ച്ചു കു​ഞ്ഞു ചാ​ച്ചാ​ജി​മാ​ർ അ​ണി​നി​ര​ന്ന ശി​ശു​ദി​ന റാ​ലി​യോ​ടെ പ​രി​പാ​ടി​ക​ൾ​ക്കു തു​ട​ക്ക​മാ​യി. റാ​ലി​യും തു​ട​ർ​ന്നു​ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​വും ബ​ളാ​ൽ പ​ഞ്ചാ​യ​ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം ഉ​ദ്ഘ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​യി ഞൊ​ണ്ടി​മാ​ക്ക​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ മെ​ർ​ലി​ൻ നെ​ല്ലി​ത്താ​നം, വൈ​സ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ക്രി​സ്റ്റീ​ന, അ​ധ്യാ​പ​ക​രാ​യ അ​നു​മോ​ൾ, ലി​ജി പോ​ൾ, സി​നി റോ​ഷി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
രാ​ജ​പു​രം: ജെ​സി​ഐ ചു​ള്ളി​ക്ക​ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൂ​ടം​ക​ല്ല് ചാ​ച്ചാ​ജി ബ​ഡ്സ് സ്കൂ​ളി​ൽ ന​ട​ത്തി​യ ശി​ശു​ദി​നാ​ഘോ​ഷം പ​ഞ്ചാ​യ​ത്തം​ഗം എം.​എം. സൈ​മ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ജെ​സി​ഐ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ബി​ജു മ​ണ്ട​പ്പു​ഴ മ​നോ​ജ് കു​ര്യാ​ക്കോ​സ്, ലീ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
തൃ​ക്ക​രി​പ്പൂ​ർ: ശി​ശു​ദി​ന​ത്തി​ൽ ചാ​ച്ചാ​ജി​യു​ടെ ജീ​വി​തം കു​രു​ന്നു​ക​ൾ​ക്കാ​യി ഓ​ട്ടം​തു​ള്ള​ലി​ലൂ​ടെ അ​വ​ത​രി​പ്പി​ച്ചു ശ്ര​ദ്ധേ​യ​യാ​യ സെ​ന്‍റ് പോ​ൾ​സ് എ​യു​പി സ്‌​കൂ​ളി​ലെ എം.​വി. ഉ​ഷ എ​ന്ന അ​ധ്യാ​പി​ക ഈ ​വ​ർ​ഷം കു​ട്ടി​ക​ളു​മാ​യി ചേ​ർ​ന്നു ഒ​പ്പ​ന​യി​ലൂ​ടെ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി. ഭ​ക്ഷ​ണം ക​ഴി​ക്കും മു​മ്പ് കൈ​ക​ഴു​കി ശു​ചി​വ​രു​ത്തു​ക, അ​പ​രി​ചി​ത​രി​ൽ നി​ന്നും യാ​തൊ​ന്നും വാ​ങ്ങ​രു​ത്, ന​മ്മു​ടെ ശു​ചി​ത്വം സ​മൂ​ഹ​ത്തി​ന്‍റെ​തു​കൂ​ടി​യാ​ണ് തു​ട​ങ്ങി പൊ​തു​വെ കു​രു​ന്നു​ക​ൾ പാ​ലി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ ത​ട്ട​മി​ട്ട മൊ​ഞ്ച​ത്തി​യാ​യി ഇ​ശ​ലു​ക​ളു​ടെ അ​ക​മ്പ​ടി​യോ​ടെ ശി​ശു​ദി​ന​ത്തി​ൽ ചു​വ​ടു വയ്​ക്കു​ക​യാ​യി​രു​ന്നു. ആ​ഘോ​ഷ പ​രി​പാ​ടി സ്‌​കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​സ​ഫ് ത​ണ്ണി​ക്കോ​ട്ട് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ക​രീം ച​ന്തേ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഖ്യാ​ധ്യാ​പി​ക സി​സ്റ്റ​ർ ഷീ​ന ജോ​ർ​ജ്, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി. ശ​ങ്ക​ര​ൻ, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് സി. ​രാ​ജി, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് പി.​യു. സു​മ​തി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.