തെ​ങ്ങു​ക​ളു​ടെ രോ​ഗം: സി​പി​സി​ആ​ർ​ഐ സം​ഘം സ​ന്ദ​ർ​ശി​ച്ചു
Friday, November 15, 2019 1:59 AM IST
വെ​ള്ള​രി​ക്കു​ണ്ട്: മ​ഞ്ഞ​ളി​പ്പും കാ​റ്റു​വീ​ഴ്ച​യും വ​ന്ന കാ​റ്റാം ക​വ​ല പ്ര​ദേ​ശ​ത്തെ തെ​ങ്ങി​ൻ തോ​പ്പു​ക​ൾ കാ​സ​ർ​ഗോ​ഡ് സി​പി​സി​ആ​ർ​ഐ സം​ഘം സ​ന്ദ​ർ​ശി​ച്ചു. മ​ല​യോ​ര​ത്തെ തെ​ങ്ങി​ൽ തോ​ട്ട​ങ്ങ​ൾ മ​ഞ്ഞളി​പ്പ് രോ​ഗം ബാ​ധി​ച്ച് ത​ക​ർ​ച്ച​യു​ടെ വ​ക്കി​ലാ​ണ്. ഓ​രോ വ​ർ​ഷ​വും നൂ​റു​ക​ണ​ക്കി​ന് തെ​ങ്ങു​ക​ളാ​ണ് ഇ​ങ്ങ​നെ ന​ശി​ക്കു​ന്ന​ത്.​ ഇ​തു സം​ബ​ന്ധി​ച്ച് ദീ​പി​ക നേ​ര​ത്തെ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ തോ​ട്ട​ങ്ങ​ളി​ൽ രോ​ഗം പ​ട​രു​ന്നു​ണ്ട് .ഈ ​സാ​ഹ​ച​ര്യം പ​ഠ​ന​വി​ധേ​യ​മാ​ക്കു​ക​യാ​ണ് സം​ഘ​ത്തി​ന്‍റെ ല​ക്ഷ്യം വാ​ർ​ഡ് മെം​മ്പ​ർ എ​ൻ.​വ. പ്ര​മോ​ദ് നേ​ത്യ​ത്വം ന​ൽ​കി. സം​ഘ​ത്തി​ൽ ശാ​സ്ത്ര​ജ്ഞ​രാ​യ ഡോ. ​സു​ബ്ര​മ​ണ്യം, ഡാ​ലി​യ എ​ന്നി​വ​ർ ഉ​ണ്ടാ​യി​രു​ന്നു.