മാ​വു​ള്ളാ​ൽ തീ​ർ​ത്ഥാ​ട​ന ദേവാ​ല​യ​ തി​രു​നാ​ൾ ഇ​ന്നുമു​ത​ൽ
Friday, November 15, 2019 1:59 AM IST
വെ​ള്ള​രി​ക്കു​ണ്ട്: മാ​വു​ള്ളാ​ൽ വി​ശു​ദ്ധ യൂ​ദാ ത​ദേ​വൂ​സി​ന്‍റെ തീ​ർ​ത്ഥാ​ട​ന ദേവാ​ല​യ​ത്തി​ൽ ന​വ​നാ​ൾ തി​രു​ക​ർ​മ​ങ്ങ​ളും തി​രു​നാ​ൾ ആ​ഘോ​ഷ​വും ഇ​ന്നു​മു​ത​ൽ 24 വ​രെ ന​ട​ക്കും. ഇ​ന്നു രാ​വി​ലെ 6.45ന് ​വി​കാ​രി ഫാ.​ആ​ന്‍റ​ണി തെ​ക്കേ​മു​റി കൊ​ടി​യേ​റ്റും. തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം, നെ​വേ​ന എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.
എ​ല്ലാ ദി​വ​സ​വും രാ​വി​ലെ 6.45 ,11, ഉ​ച്ച​യ്ക്കു​ശേ​ഷം 2, 3 ,7 സ​മ​യ​ങ്ങ​ളി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം, നൊ​വേ​ന ഉ​ണ്ടാ​യി​രി​യ്ക്കും. 23ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം ഫാ.​ആ​ന്‍റ​ണി വെ​ട്ടി​യാ​നി​യ്ക്ക​ൽ കാ​ർ​മി​ക​നാ​യി​രി​ക്കും .സ​മാ​പ​ന ദി​വ​സ​മാ​യ 24ന് ​രാ​വി​ലെ ഏ​ഴി​ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം നൊ​വേ​ന ഫാ.​ജോ​സ​ഫ് വ​യ​ലു​ങ്ക​ൽ കാ​ർ​മി​ക​നാ​യി​രി​ക്കും.10ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, വ​ച​ന സ​ന്ദേ​ശം ,നൊ​വേ​ന താ​മ​ര​ശ​രി രൂ​പ​ത മെ​ത്രാ​ൻ മാ​ർ റെ​മി​ജി​യൂ​സ് ഇ​ഞ്ച​നാ​നി​ക്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് ല​ദീ​ഞ്ഞ് ,പ്ര​ദ​ക്ഷി​ണം ,തി​രു​നാ​ൾ ഏ​ൽ​പ്പി​ക്ക​ൽ ,സ​മാ​പ​ന ആ​ശീ​ർ​വാ​ദം.​ പാ​ച്ചോ​ർ നേ​ർ​ച്ച​യോ​ടെ തി​രു​നാ​ൾ സ​മാ​പി​ക്കും .