റ​വ​ന്യു​മ​ന്ത്രി ഇ​ന്നുമു​ത​ല്‍ 17 വ​രെ ജി​ല്ല​യി​ല്‍
Friday, November 15, 2019 1:59 AM IST
കാ​സ​ർ​ഗോ​ഡ്: റ​വ​ന്യു​ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ ഇ​ന്നു മു​ത​ല്‍ 17 വ​രെ ജി​ല്ല​യി​ലെ വി​വി​ധ പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കും. ഇ​ന്നു രാ​വി​ലെ 9.30 ന് ​ചെ​മ്മ​നാ​ട് പ​ഞ്ചാ​യ​ത്തി​ല്‍ കു​ടും​ബ​ശ്രീ മി​ഷ​ന്‍റെ സ്‌​നേ​ഹി​ത കോ​ളിം​ഗ് ബെ​ല്‍ പ​രി​പാ​ടി​യി​ലും 11 മ​ണി​ക്ക് കാ​സ​ര്‍​ഗോ​ഡ് സ്പീ​ഡ് ഇ​ന്‍ വേ​യി​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി വി​ദ്യാ​ഭ്യാ​സം,ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ് സെ​ല്‍-​സൗ​ഹൃ​ദ റ​സി​ഡ​ന്‍​ഷല്‍ ക്യാ​മ്പ് ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ലും ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 ന് ​കാ​സ​ര്‍ഗോഡ് ജി​ല്ല സ്‌​കൂ​ള്‍ ക​ലോ​ത്സ​വ സ​മാ​പ​ന പ​രി​പാ​ടി​യിലും പ​ങ്കെ​ടു​ക്കും.
നാ​ളെ രാ​വി​ലെ 9.30നു ​കാ​ഞ്ഞ​ങ്ങാ​ട് ദു​ര്‍​ഗ സ്‌​കൂ​ളി​ല്‍ ന​ട​ക്കു​ന്ന നാ​ഗാ​ര്‍​ജു​ന ഔ​ഷ​ധ സ​സ്യ പ​രി​പാ​ല​ന പ​രി​പാ​ടി​യി​ലും പ​ത്തി​നു പ​ട​ന്ന​ക്കാ​ട് നെ​ഹ്‌​റു കോ​ള​ജി​ല്‍ ന​ട​ക്കു​ന്ന തൊ​ഴി​ല്‍ വ​കു​പ്പി​ന്റെ തൊ​ഴി​ല്‍ മേ​ള​യി​ലും 11നു ​പ​ട​ന്ന​ക്കാ​ട് കാ​ര്‍​ഷി​ക കോ​ള​ജി​ല്‍ ന​ട​ക്കു​ന്ന സെ​ന്‍​ട്ര​ല്‍ ഹൗ​സിം​ഗ് കോ​ര്‍​പ​റേ​ഷ​ന്‍ ഏ​ക​ദി​ന ശി​ല്‍​പ്പ​ശാ​ല​യി​ലും ര​ണ്ട് മ​ണി​ക്ക് കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ജ​യി​ല്‍ ന​ട​ക്കു​ന്ന ജ​യി​ല്‍ ദി​നാ​ഘോ​ഷ​ത്തിന്‍റെ സ​മാ​പ​ന​ത്തി​ലും ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നു സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ന്‍റെ സം​ഘാ​ട​ക സ​മി​തി യോ​ഗ​ത്തി​ലും മ​ന്ത്രി പ​ങ്കെ​ടു​ക്കും. 17ന് രാ​വി​ലെ 11നു ​ക​ള​ക്ട​റേ​റ്റി​ലെ ഉ​ന്ന​തി പ​ദ്ധ​തി ഉ​ദ്ഘാ​ട​ന​ത്തി​ല്‍ മ​ന്ത്രി പ​ങ്കെ​ടു​ക്കും.

നി​യ​മ​സ​ഭ സ്പീ​ക്ക​ർ
ഉ​ദ്ഘാ​ട​ക​നാ​കും

കാ​ഞ്ഞ​ങ്ങാ​ട്:​ സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വം 28ന് നി​യ​മ​സ​ഭ സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വി​ദേ​ശ​പ​ര്യ​ട​ന​ത്തി​നു പോ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ്പീ​ക്ക​റെ ഉ​ദ്ഘാ​ട​ക​നാ​യി നി​ശ്ച​യി​ച്ച​ത്.