പ്ര​മേ​ഹ ന​ട​ത്ത​വും ബോ​ധ​വ​ത്ക​ര​ണ റാ​ലി​യും
Friday, November 15, 2019 1:58 AM IST
രാ​ജ​പു​രം: ലോ​ക പ്ര​മേ​ഹ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് താ​ലൂ​ക്ക് ആ​ശു​പ​ത്രി പൂ​ടം​ക​ല്ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​മേ​ഹ ന​ട​ത്ത​വും ബോ​ധ​വ​ത്ക​ര​ണ റാ​ലി​യും ന​ട​ത്തി. പൂ​ടം​ക​ല്ല് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും ആ​രം​ഭി​ച്ച റാ​ലി രാ​ജ​പു​ര​ത്ത് സ​മാ​പി​ച്ചു.
രാ​ജ​പു​രം ഹോ​ളി ഫാ​മി​ലി സ്‌​കൂ​ള്‍ എ​ന്‍ എ​സ് എ​സ് യൂ​ണി​റ്റ്, സ്‌​കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്‌​സ്, മ​റ്റു വി​ദ്യാ​ര്‍​ഥിക​ള്‍, വ്യാ​പാ​രി​ക​ള്‍, ഓ​ട്ടോ ഡ്രൈ​വ​ര്‍​മാ​ര, ആ​ശാ പ്ര​വ​ര്‍​ത്ത​ക​ര്‍,ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു. മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​സി.​സു​കു റാ​ലി ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു. പ്രി​ന്‍​സി​പ്പ​ൽ എം.​ജെ. ഫി​ലോ​മി​ന അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക​ട്ര്‍​മാ​രാ​യ പി. ​കു​ഞ്ഞി​ക്കൃ​ഷ്ണ​ന്‍ നാ​യ​ര്‍, എം.​വേ​ണു​ഗോ​പാ​ല​ന്‍, എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ എം.​കെ.​ജോ​ൺ, സ്‌​കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്‌​സ് ചാ​ര്‍​ജ് അ​ധ്യാ​പ​ക​ൻ സാ​ജ​ന്‍ മാ​ത്യു, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​തി​നി​ധി തോ​മ​സ് പൂ​ഴി​ക്കാ​ല എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.