ക​ലോ​ത്സ​വം; ബേ​ക്ക​ല്‍ ബീ​ച്ചി​ല്‍ കൂ​റ്റ​ന്‍ മ​ണ​ല്‍ ശി​ല്‍​പ്പ​മൊ​രു​ങ്ങും
Friday, November 15, 2019 1:58 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ന്‍റെ സം​ഘാ​ട​നം അ​ണി​യ​റ​യി​ല്‍ ത​കൃ​തി​യാ​യി ന​ട​ക്കു​ക​യാ​ണ്. 60-ാ​മ​ത് ക​ലോ​ത്സ​വ​ത്തിന്‍റെ വ​ര​വ​റി​യി​ച്ചു​കൊ​ണ്ട് വേ​റി​ട്ട​ പ​രി​പാ​ടി​ക​ളു​മാ​യി സം​ഘാ​ട​ക​ര്‍ രം​ഗ​ത്തു​ണ്ട്. 17ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ബേ​ക്ക​ല്‍ ബീ​ച്ചി​ല്‍ കൂ​റ്റ​ന്‍ മ​ണ​ല്‍ ശി​ല്‍​പ്പം ഒ​രു​ങ്ങും.
മ​ന്ത്രി​മാ​ര്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍, ശി​ല്‍​പ്പി​ക​ള്‍, ക​ലാ​കാ​ര​ന്മാ​ര്‍, ക്ല​ബുക​ള്‍, പൊ​തു​ജ​ന​ങ്ങ​ള്‍ തു​ട​ങ്ങി നി​ര​വ​ധി​പേ​ര്‍ പ​ങ്കെ​ടു​ക്കും. കാ​സ​ര്‍​ഗോ​ഡി​ന്‍റെ സം​സ്‌​കാ​ര പൈ​തൃ​കം തു​ടി​ക്കു​ന്ന 20 മീ​റ്റ​ര്‍ നീ​ള​മു​ള്ള മ​ണ​ല്‍ ശി​ല്‍​പ്പം നാ​ലു മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ബേ​ക്ക​ല്‍ തീ​ര​ത്ത് വി​രി​യും.
മ​ണ​ല്‍ ശി​ല്‍​പ്പം ഒ​രു​ങ്ങു​ന്ന​തി​നി​ട​യി​ല്‍ നാ​ട​ന്‍​പാ​ട്ട് ക​ലാ​കാ​ര​ന്മാ​രു​ടെ പ​രി​പാ​ടി​യും കാ​സ​ർ​ഗോ​ഡ​ന്‍ ക​ല​ക​ളെ​യും സം​സ്‌​കാ​ര​ത്തി​ന്‍റെയും അ​ട​യാ​ള​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി കൈ​റ്റ് ഫെ​സ്റ്റ് ന​ട​ക്കും.
വ​ണ്‍ ഇ​ന്ത്യാ കൈ​റ്റ് ടീ​മാ​ണ് ടെ​യോ​ട്ടോ സെ​റാ​മി​ക് ടൈ​ല്‍​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​ട്ട​മു​യ​ര്‍​ത്തു​ന്ന​ത്. എ​ട്ടോ​ളം ഭീ​മ​മാ​യ പ​ട്ട​ങ്ങ​ള്‍ അ​ട​ക്കം 60 പ​ട്ട​മാ​ണ് ഉ​യ​ര്‍​ത്തു​ന്ന​ത്. ഗു​രു വാ​ദ്യ​സം​ഘം പ​ള്ളി​ക്ക​ര​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ശി​ങ്കാ​രി​മേ​ള​വും ക​ലോ​ത്സ പ്ര​ച​ര​ണ​ത്തെ ശ്ര​ദ്ധേ​യ​മാ​ക്കും.