പോ​ത്താം​ക​ണ്ടം പാ​ലം പു​ന​ർ​നി​ർ​മി​ക്കും
Friday, November 15, 2019 1:58 AM IST
ചീ​മേ​നി: ക​ണ്ണൂ​ർ-​കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ല​ത്തി​ലെ പോ​ത്താം​ക​ണ്ടം ആ​ന​പ്പെ​ട്ടി പോ​യി​ൽ പൊ​തു​മ​രാ​മ​ത്ത് റോ​ഡി​ലെ പോ​ത്താം​ക​ണ്ടം പാ​ലം പു​ന​ർ​നി​ർ​മാ​ണ​ത്തി​നു മൂ​ന്നു കോ​ടി​യി​ൽ​പ്പ​രം രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി. മ​ല​യോ​ര​ത്തേ​ക്ക് ക​ട​ക്കു​ന്ന തി​ര​ക്കേ​റി​യ പാ​ത​യി​ലെ പോ​ത്താം​ക​ണ്ട​ത്ത് വീ​തി​യു​ള്ള പാ​ലം ഇ​രു​പ​ത് വ​ർ​ഷ​ത്തോ​ള​മാ​യി ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​മാ​യി​രു​ന്നു. ഒ​രു വാ​ഹ​ന​ത്തി​ന് മാ​ത്രം ക​ട​ന്നു​പോ​കാ​ൻ ക​ഴി​യു​ന്ന​താ​ണ് നി​ല​വി​ലു​ള്ള പാ​ലം. പു​ന​ർ നി​ർ​മി​ക്കു​ന്ന​ത് വ​ഴി ക​യ്യൂ​ർ-​ചീ​മേ​നി പ​ഞ്ചാ​യ​ത്തി​ലെ​യും ക​ണ്ണൂ​ർ ജി​ല്ല​യി​ലെ പെ​രി​ങ്ങോം പ​ഞ്ചാ​യ​ത്തി​ലെ​യും നൂ​റു​ക​ണ​ക്കി​ന് ജ​ന​ങ്ങ​ളു​ടെ യാ​ത്ര​ക്ക് വേ​ഗം കൈ​വ​രും. കാ​സ​ർ​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് 3.18 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​ത്.
പാ​ല​ത്തി​ന്‍റെ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ, ഡി​സൈ​ൻ, ഡി​പി​ആ​ർ എ​ന്നി​വ നേ​ര​ത്തെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ത​യാ​റാ​ക്കി​യി​രു​ന്നു. 25 മീ​റ്റ​ർ നീ​ള​മു​ള്ള സിം​ഗി​ൾ സ്പാ​ൻ പാ​ല​മാ​ണ് നി​ർ​മി​ക്കു​ന്നു​ത്. 11 മീ​റ്റ​ർ വീ​തി​യു​ള്ള പാ​ല​ത്തി​ൽ 7.5 മീ​റ്റ​ർ ക്യാ​രേ​ജ് വേ​യും, 1.5 മീ​റ്റ​ർ വീ​തം ഇ​രു സൈ​ഡു​ക​ളി​ലും ഫൂ​ട്പാ​ത്തും, ഇ​രു ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് 100 മീ​റ്റ​ർ വീ​തം ആ​കെ 200 മീ​റ്റ​ർ സ​മീ​പ​ന റോ​ഡും ഉ​ൾ​പ്പെ​ട്ട​താ​ണ് പ​ദ്ധ​തി.