വെ​ള്ള​രി​ക്കു​ണ്ടി​ന് വേ​ണം ന​ല്ല "ആ​രോ​ഗ്യം'
Friday, November 15, 2019 1:58 AM IST
വെ​ള്ള​രി​ക്കു​ണ്ട്: മ​ല​യോ​ര താ​ലൂ​ക്ക് ആ​സ്ഥാ​ന​മാ​യ വെ​ള്ള​രി​ക്കു​ണ്ടി​ലെ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം സാ​മൂ​ഹ്യ ആ​രോ​ഗ്യ കേ​ന്ദ്ര​മാ​യി ഉ​യ​ർ​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. ഏ​റ്റ​വും കൂ​ടു​ത​ൽ ഗ​താ​ഗ​ത സൗ​ക​ര്യ​മു​ള്ള ദ്രു​ത​ഗ​തി​യി​ൽ വ​ള​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന വെ​ള്ള​രി​ക്കു​ണ്ടി​ലെ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ചൊ​വ്വ, ബു​ധ​ൻ എ​ന്നീ ദി​വ​സ​ങ്ങ​ളി​ൽ 300 നും 350 ​നും ഇ​ട​യി​ലും, മ​റ്റു ദി​വ​സ​ങ്ങ​ളി​ൽ ശ​രാ​ശ​രി 250 നും 300 ​നും ഇ​ട​യി​ലും രോ​ഗി​ക​ൾ എ​ത്തു​ന്നു​ണ്ട്.
നി​ല​വി​ൽ രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ഉ​ച്ച​യ്ക്കു​ശേ​ഷം ര​ണ്ടു വ​രെ​യാ​ണ് ഒ​പി സ​മ​യം തീ​ർ​ത്തും അ​പ​ര്യാ​പ്ത​മാ​ണ്. സ്പെ​ഷ​ലി​സ്റ്റ് ഡോ​ക്ട​ർ​മാ​ര​ട​ക്ക​മു​ള്ള മെ​ച്ച​പ്പെ​ട്ട ചി​കി​ത്സാ സം​വി​ധാ​ന​ങ്ങ​ൾ ഉ​ള്ള ഒ​രു സാ​മൂ​ഹ്യ ആ​രോ​ഗ്യ കേ​ന്ദ്ര​മാ​യി ഉ​യ​ർ​ത്തേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്. കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ 65 ശ​ത​മാ​ന​ത്തോ​ളം വ​രു​ന്ന പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ അ​ധി​വ​സി​ക്കു​ന്ന വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്കി​ൽ, പ​ട്ടി​ക​വ​ർ​ഗ മേ​ഖ​ല എ​ന്ന പ​രി​ഗ​ണ​ന​യി​ൽ പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പ് ര​ണ്ടു​കോ​ടി രൂ​പ കെ​ട്ടി​ട​ത്തി​നാ​യി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത് 30 ല​ക്ഷ​ത്തോ​ളം രൂ​പ ബ​ജ​റ്റി​ൽ നി​ർ​മ്മി​ക്കു​ന്ന കെ​ട്ടി​ടം പൂ​ർ​ത്തി​യാ​യി വ​രു​ന്നു. നി​ല​വി​ൽ 24 കി​ട​ക്ക​ക​ളോ​ടു​കൂ​ടി​യ ചി​കി​ത്സ ഇ​വി​ടെ​യു​ണ്ട്.
മാ​ത്ര​മ​ല്ല, തൊ​ട്ട​ടു​ത്ത കി​ട​ത്തി ചി​കി​ത്സ​യു​ള്ള ആ​ശു​പ​ത്രി പൂ​ടം​ക​ല്ല്, നീ​ലേ​ശ്വ​രം താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് ഇ​രു​പ​തും മു​പ്പ​തും കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​യ​തി​നാ​ൽ രോ​ഗി​ക​ൾ ഏ​റെ പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്നു​ണ്ട്. സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ കി​ട​ത്തി ചി​കി​ത്സ​യ്ക്കു​ള്ള ആ​ശു​പ​ത്രി​ക​ളോ സ്പെ​ഷ​ലി​സ്റ്റ് ഡോ​ക്ട​ർ​മാ​രെ ഇ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. ഇ​തു​സം​ബ​ന്ധി​ച്ച് വെ​ള്ള​രി​ക്കു​ണ്ട് വി​ക​സ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റ​വ​ന്യു വ​കു​പ്പു​മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ, ആ​രോ​ഗ്യ​മ​ന്ത്രി കെ. ​കെ. ശൈ​ല​ജ, രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി, ജി​ല്ലാ​ക​ളക്ട​ർ ഡി.​സ​ജി​ത്ബാ​ബു എ​ന്നി​വ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കു​വാ​ൻ തീ​രു​മാ​നി​ച്ചു. യോ​ഗ​ത്തി​ൽ ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം, ടൗ​ൺ വി​ക​സ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് ബാ​ബു കോ​ഹി​നൂ​ർ, സ​ണ്ണി മ​ങ്ക​യം, ജി​മ്മി ഇ​ട​പ്പാ​ടി​യി​ൽ, സാ​ജ​ൻ ജോ​സ​ഫ്, തോ​മ​സ് ചെ​റി​യാ​ൻ, ബി​ജു തു​ളി​ശ്ശേ​രി, അ​ലോ​ഷ്യ​സ് ജോ​ർ​ജ്, വി. ​കെ. അ​സീ​സ്, ഷോ​ബി ത​ട​ത്തി​ൽ, ജോ​സ​ഫ് ക​രി​ക്കു​ന്നേ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.