ക​ഥ​ക​ളി സം​ഗീ​ത​ത്തി​ല്‍ പാ​ര​മ്പ​ര്യം കാ​ത്ത് അ​ഭി​രാം
Friday, November 15, 2019 1:58 AM IST
ഇ​രി​യ​ണ്ണി: കാ​ഞ്ഞ​ങ്ങാ​ട് വെ​ള്ളി​ക്കോ​ത്തെ പു​റ​വ​ങ്ക​ര വെ​ള്ളൂ​ര്‍​വ​യ​ല്‍ കു​ടും​ബ​ത്തി​ല്‍ ക​ഥ​ക​ളി ന​ട​ന്മാ​ര്‍ ആ​രു​മി​ല്ല. പ​ക്ഷേ ക​ഥ​ക​ളി സം​ഗീ​താ​ലാ​പ​ന​ത്തി​ല്‍ ഈ ​കു​ടും​ബ​ത്തി​ല്‍ നി​ന്നൊ​രാ​ള്‍ വേ​ദി​യി​ലു​ണ്ടെ​ങ്കി​ല്‍ സ​മ്മാ​നം മ​റ്റാ​ര്‍​ക്കും പോ​വി​ല്ലെ​ന്നാ​ണ് സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ വ​ര്‍​ഷ​ങ്ങ​ളാ​യു​ള്ള ച​രി​ത്രം. ത​ല​മു​റ​ക​ളാ​യി തു​ട​രു​ന്ന പാ​ര​മ്പ​ര്യം നി​ല​നി​ര്‍​ത്താ​ന്‍ ഇ​ക്കു​റി യോ​ഗ​മു​ണ്ടാ​യ​ത് കാ​ഞ്ഞ​ങ്ങാ​ട് ദു​ര്‍​ഗ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി അ​ഭി​രാ​മി​നാ​ണ്.
പു​റ​വ​ങ്ക​ര കു​ടും​ബാം​ഗ​വും കാ​സ​ര്‍​ഗോ​ഡ് സ്വ​കാ​ര്യ സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​നു​മാ​യ പ്ര​കാ​ശ​ന്‍റെ​യും ചി​റ്റാ​രി​ക്കാ​ല്‍ ക​മ്മാ​ടം സ്വ​ദേ​ശി​നി രാ​ധി​ക​യു​ടെ​യും മ​ക​നാ​ണ് അ​ഭി​രാം. ഇ​ള​യ​ച്ഛ​ന്‍ പ്ര​മോ​ദ് പി. ​നാ​യ​ര്‍ അ​റി​യ​പ്പെ​ടു​ന്ന സം​ഗീ​ത​ജ്ഞ​നും അ​ധ്യാ​പ​ക​നു​മാ​ണ്. പ്ര​കാ​ശ​ന്‍റെ വ​ലി​യ​മ്മ​മാ​രു​ടെ മ​ക്ക​ളാ​യ പ്ര​സ​ന്ന, രാ​ജ​ല​ക്ഷ്മി, രാ​ജീ​വ് എ​ന്നി​വ​രു​ടെ ത​ല​മു​റ മു​ത​ല്‍ തു​ട​ങ്ങി​യ​താ​ണ് ക​ഥ​ക​ളി സം​ഗീ​ത​ത്തി​ലെ കു​ടും​ബാ​ധി​പ​ത്യം. രാ​ജീ​വും സ​ഹോ​ദ​രീ​പു​ത്ര​ന്‍ ശ്രീ​നി​വാ​സും ക​ഥ​ക​ളി​സം​ഗീ​ത​ത്തി​ല്‍ സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ല്‍ ത​ന്നെ സ​മ്മാ​നം നേ​ടി​യി​രു​ന്നു.
പ്ര​സ​ന്ന​യു​ടെ മ​ക​ള്‍ അ​ശ്വ​തി, സ​ഹോ​ദ​രി ന​ളി​നി​യു​ടെ മ​ക്ക​ളാ​യ ആ​ശ, വി​നീ​ത്, രാ​ജ​ല​ക്ഷ്മി​യു​ടെ മ​ക​ള്‍ അ​മൃ​ത, ജ്യേ​ഷ്ഠ​ന്‍ സു​ധാ​ക​ര​ന്‍റെ മ​ക​ള്‍ സീ​ത, പ്ര​കാ​ശ​ന്‍റെ മ​ക​ള്‍ അ​പ​ര്‍​ണ എ​ന്നി​വ​രി​ലൂ​ടെ തു​ട​ര്‍​ന്ന പാ​ര​മ്പ​ര്യ​മാ​ണ് ഇ​പ്പോ​ള്‍ അ​നു​ജ​ന്‍ അ​ഭി​രാം വീ​ണ്ടും കാ​ത്തു​സൂ​ക്ഷി​ച്ച​ത്. ചെ​റി​യൊ​രു പ​നി​ക്കോ​ളി​നി​ട​യി​ല്‍ മ​രു​ന്നു ക​ഴി​ച്ചെ​ത്തി​യാ​ണ് ഇ​ത്ത​വ​ണ വേ​ദി​യി​ല്‍ ക​യ​റി​യ​ത്. എ​ന്നാ​ലും സ്വ​ര​ശു​ദ്ധി​യും പ​ദ​ശു​ദ്ധി​യും ഇ​ട​റാ​തെ അ​ഭി​രാം പാ​ടി​ത്തീ​ര്‍​ത്തു. തൊ​ട്ടു​പി​ന്നാ​ലെ ന​ട​ന്ന ആ​ണ്‍​കു​ട്ടി​ക​ളു​ടെ സം​സ്‌​കൃ​ത ഗാ​നാ​ലാ​പ​ന​ത്തി​ലും അഷ്ടപദിയിലും ഒ​ന്നാം സ്ഥാ​നം നേ​ടി ആ​ഹ്ലാ​ദം ഇ​ര​ട്ടി​യാ​ക്കു​ക​യും ചെ​യ്തു.