റവന്യൂ ജില്ലാ കലോത്സവം : കാ​സ​ര്‍​ഗോ​ഡും ഹൊസ്ദു​ര്‍​ഗും ബ​ലാ​ബ​ലം
Friday, November 15, 2019 1:58 AM IST
ഇ​രി​യ​ണ്ണി: ഇ​രി​യ​ണ്ണി ഗ​വ. വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ക്കു​ന്ന റ​വ​ന്യൂ ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ന്‍റെ ര​ണ്ടാം ദി​നം പി​ന്നി​ടു​മ്പോ​ള്‍ പോ​യി​ന്‍റ് നി​ല​യി​ല്‍ കാ​സ​ര്‍​ഗോ​ഡ്, ഹൊ​സ്ദു​ര്‍​ഗ് ഉ​പ​ജി​ല്ല​ക​ളു​ടെ ബ​ലാ​ബ​ലം. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ത്തി​ല്‍ കാ​സ​ര്‍​ഗോ​ഡ് ഉ​പ​ജി​ല്ല 314 പോ​യി​ന്‍റ് നേ​ടി ഒ​ന്നാം സ്ഥാ​ന​ത്തു നി​ല്‍​ക്കു​മ്പോ​ള്‍ ര​ണ്ടാം സ്ഥാ​ന​ത്തു നി​ല്‍​ക്കു​ന്ന ഹൊ​സ്ദു​ര്‍​ഗി​ന് 286 പോ​യി​ന്‍റും മൂ​ന്നാം സ്ഥാ​ന​ത്തു​ള്ള ചെ​റു​വ​ത്തൂ​രി​ന് 279 പോ​യി​ന്‍റുമാ​ണ് ഉ​ള്ള​ത്.

ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ ഹൊ​സ്ദു​ര്‍​ഗ് 284 പോ​യി​ന്‍റോടെ ഒ​ന്നാം സ്ഥാ​ന​ത്തേ​ക്കു വ​ന്ന​പ്പോ​ള്‍ കാ​സ​ര്‍​ഗോ​ഡ് 274 പോ​യിന്‍റുമാ​യി തൊ​ട്ടു​പി​ന്നി​ലു​ണ്ട്. ഇ​വി​ടെ ബേ​ക്ക​ലി (241) നാ​ണ് മൂ​ന്നാം സ്ഥാ​നം.

യു​പി വി​ഭാ​ഗ​ത്തി​ല്‍ കാ​സ​ര്‍​ഗോ​ഡ് 125 പോ​യി​ന്‍റുമാ​യി ഒ​ന്നാം​സ്ഥാ​ന​ത്തും ബേ​ക്ക​ല്‍ 114 പോ​യി​ന്‍റുമാ​യി ര​ണ്ടാം സ്ഥാ​ന​ത്തും ചെ​റു​വ​ത്തൂ​ര്‍ 106 പോ​യി​ന്‍റുമാ​യി മൂ​ന്നാ​മ​തും നി​ല്‍​ക്കു​ന്നു. കാ​സ​ര്‍​ഗോ​ഡിന്‍റെ മ​ല​യോ​ര​ഗ്രാ​മ​മാ​യ ഇ​രി​യ​ണ്ണി​യെ മൂ​ന്നു ദി​വ​സ​മാ​യി ഉ​ത്സ​വ​ല​ഹ​രി​യി​ലാ​ഴ്ത്തി​യ ക​ലോ​ത്സ​വ​ത്തി​ന് ഇ​ന്ന് തി​ര​ശീ​ല വീ​ഴും.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ രാ​ത്രി വൈ​കു​വോ​ള​വും വേ​ദി​ക​ള്‍ സ​ജീ​വ​മാ​യി​രു​ന്നു. രാ​ത്രി​യി​ലെ മ​ഞ്ഞും ത​ണു​പ്പും വെ​യി​ല്‍​ച്ചൂ​ടി​ല്‍ ത​ള​ര്‍​ന്ന മ​ത്സ​രാ​ര്‍​ഥി​ക​ള്‍​ക്ക് ആ​ശ്വാ​സ​മാ​യി.