മ​ടി​ക്കൈ​യി​ൽ 1000 ത്തി​ലേ​റെ നേ​ന്ത്ര​വാ​ഴ​ത്തൈ​ക​ൾ ന​ശി​പ്പി​ച്ചു
Thursday, November 14, 2019 1:29 AM IST
കാ​ഞ്ഞ​ങ്ങാ​ട്: മ​ടി​ക്കൈ പ​ഞ്ചാ​യ​ത്തി​ലെ കീ​ക്കാം​കോ​ട്ട് പ​ന്നി​പ്പ​ള്ളി​യി​ൽ 1000 ത്തി​ലേ​റെ വാ​ഴ​ത്തൈ​ക​ൾ പി​ഴു​തെ​റി​ഞ്ഞും വെ​ട്ടി​നു​റു​ക്കി​യും ന​ശി​പ്പി​ച്ചു.
ഇ​വി​ട​ത്തെ ഗ്രാ​മീ​ണ പു​രു​ഷ സ്വ​യം​സ​ഹാ​യ​സം​ഘ​ത്തി​ലെ കെ.​ടി. ദി​നേ​ശ​ൻ, പി.​പി. ഗോ​പാ​ല​ൻ, എ.​വി. ര​വീ​ന്ദ്ര​ൻ, എ.​വി.​ സ​ന്തോ​ഷ് , എം.​വി. ര​വീ​ന്ദ്ര​ൻ, സ​തീ​ശ​ൻ ക​രി​ന്ത​ടം, ടി.​വി. ഗം​ഗാ​ധ​ര​ൻ എ​ന്നി​വ​ർ ചേ​ർ​ന്നു മാ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് സം​ഘ​കൃ​ഷി ആ​രം​ഭി​ച്ച​ത്.
പ്ര​ദേ​ശ​ത്തെ ഒ​രു ത​റ​വാ​ട്ട് അം​ഗ​ങ്ങ​ളു​ടെ പേ​രി​ൽ ഉ​ണ്ടാ​യി​രു​ന്ന ര​ണ്ടേ​ക്ക​ർ കാ​ടു​പി​ടി​ച്ച പ്ര​ദേ​ശം പാ​ട്ട​ത്തി​നെ​ടു​ത്താ​ണ് ഇ​വ​ർ ദി​വ​സ​ങ്ങ​ൾ ക​ഠി​നാ​ധ്വാ​ന​ത്തി​ലൂ​ടെ ഈ ​സ്ഥ​ലം കൃ​ഷി​ഭൂ​മി​യാ​ക്കി മാ​റ്റി​യ​ത്.
ക​ന​ത്ത​മ​ഴ​യെ അ​തി​ജീ​വി​ച്ചു ന​ല്ല രീ​തി​യി​ൽ വ​ള​രു​ക​യാ​യി​രു​ന്ന മൂ​ന്ന് മാ​സം പ്രാ​യ​മാ​യ നേ​ന്ത്ര​ വാ​ഴ​ക​ളാ​ണ് രാ​ത്രി​യു​ടെ മ​റ​വി​ൽ സാ​മൂ​ഹ്യ​ദ്രോ​ഹി​ക​ൾ വെ​ട്ടി​ന​ശി​പ്പി​ച്ച​ത്.
ഒ​രു ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​വും മാ​സ​ങ്ങ​ളു​ടെ അ​ധ്വാ​ന​വു​മാ​ണ് ഒ​റ്റദി​വ​സംകൊ​ണ്ട് ഇ​ല്ലാ​താ​ക്കി​യ​ത്.
ചി​ല ത​ർ​ക്ക​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന ഒ​രു ഭൂ​വു​ട​മ​യാ​ണ് ഈ ​ഹീ​ന​പ്ര​വൃ​ത്തി​ക്ക് പി​ന്നി​ലെ​ന്നാ​ണ് കൃ​ഷി​ക്കാ​ർ പ​റ​യു​ന്ന​ത്.
ഇ​തുസം​ബ​ന്ധി​ച്ച് നീ​ലേ​ശ്വ​രം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. തു​ലാ​വ​ർ​ഷ​ത്തി​ൽ തി​മി​ർ​ത്തു​പെ​യ്ത മ​ഴ​യി​ൽ വെ​ള്ളം​ക​യ​റി മ​ടി​ക്കൈ, അ​ര​യി പ്ര​ദേ​ശ​ങ്ങ​ളി​ലെ ഹെ​ക്ട​ർ ക​ണ​ക്കി​ന് വാ​ഴ​ക്കൃ​ഷി ന​ശി​ച്ചി​രു​ന്നു.